Unni Mukundan: ബ്രാൻഡ് അംബാസിഡർ ഉണ്ണിമുകുന്ദൻ; സംഘപരിവാർ പ്രസിദ്ധീകരണം ” മയിൽപീലി” യുടെ സ്കോളർഷിപ്പിന് സ്കൂളുകൾക്ക് അനുമതി

Unni Mukundan Mayilpeeli Brand Ambassador: പഠനത്തിന്റെ സമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങൾ നടത്തണമെന്നാണ് നിർദ്ദേശം.'യങ്ങ് സ്കോളർ എക്സാം' എന്ന പേരിൽ യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സ്കോളർഷിപ്പ് നടപ്പിലാക്കുന്നത്. ദേശീയ അധ്യാപക പരിഷത്ത് മയിൽപീലി മാസികയുമായി സഹകരിച്ചു കൊണ്ടാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. ബിജെപിയുടെ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ്,,,,,,,

Unni Mukundan: ബ്രാൻഡ് അംബാസിഡർ ഉണ്ണിമുകുന്ദൻ; സംഘപരിവാർ പ്രസിദ്ധീകരണം  മയിൽപീലി യുടെ സ്കോളർഷിപ്പിന് സ്കൂളുകൾക്ക് അനുമതി

Unnimukundan Mayilppeli Brand Ambassador

Updated On: 

14 Nov 2026 | 04:44 PM

തിരുവനന്തപുരം: സംഘപരിവാർ പ്രസിദ്ധീകരണമായ മയിൽപീലിയുടെ സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കാൻ കേരളത്തിലെ സ്കൂളുകൾക്ക് അനുമതി. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി സിനിമ താരം ഉണ്ണി മുകുന്ദൻ. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇത് സംബന്ധിച്ച് അനുമതി നൽകിയത്.

‘യങ്ങ് സ്കോളർ എക്സാം’…..

‘യങ്ങ് സ്കോളർ എക്സാം’ എന്ന പേരിൽ യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സ്കോളർഷിപ്പ് നടപ്പിലാക്കുന്നത്. പഠനത്തിന്റെ സമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങൾ നടത്തണമെന്നാണ് നിർദ്ദേശം. ദേശീയ അധ്യാപക പരിഷത്ത് മയിൽപീലി മാസികയുമായി സഹകരിച്ചു കൊണ്ടാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. ബിജെപിയുടെ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപീലി.

ALSO READ:സോണിയ ഗാന്ധി ‘ ദുരൂഹയായ വിദേശി ‘; വിവാദ പരാമർശത്തിന് കങ്കണ റണൗട്ടിനെതിരെ കേസ്

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടി….

അതേസമയം ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും എത്തുന്നുണ്ട്. മയിൽപീലി മാസികയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്കോളർഷിപ്പ് എക്സാം എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടിയതായാണ് സൂചന. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.പരീക്ഷ നിർത്തി വെയ്ക്കാനും അടിയന്തര റിപ്പോർട്ട് നൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.

അതേസമയം യുഡിഎഫ് ഭരിക്കുമ്പോൾ ഇതൊന്നും ഒരു അത്ഭുതകരമായ കാര്യമായി തോന്നുന്നില്ല എന്നാണ് വി കെ സനോജ് എംഎൽഎയുടെ പ്രതികരണം. കാരണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല പൂർണമായും ആർഎസ്എസിന് കീഴിൽ അകപ്പെട്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കാലടിയിലെ സമരത്തോടെ സർക്കാർ സ്വീകരിക്കുന്ന നിലപാട് അതിന് ഉദാഹരണമാണെന്നും അവിടെ കാണുന്നത് യുഡിഎഫ് സർക്കാറിന്റെ സംഘപരിവാർ വിധേയത്വം ആണെന്നും വിമർശിച്ചു. സിസാ തോമസിന് വേണ്ടിയാണ് റോജി എം ജോൺ പ്രവർത്തിക്കുന്നതും വി.കെ സനോജ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ 3 എംഎൽഎ മാത്രമേ ബിജെപിക്കുള്ളൂ എങ്കിലും കേരളത്തിലെ ഭരണത്തിൽ എങ്ങനെ ഇടപെടണമെന്ന് ആർഎസ്എസ് പദ്ധതി ബുദ്ധിമുട്ടില്ലാതെ നടപ്പിലാക്കാൻ സാധിക്കുന്നുണ്ടെന്നും സനോജ് ആരോപണം ഉന്നയിച്ചു.

ENGLISH SUMMARY

Schools in Kerala have been granted permission to organize a scholarship competition by ‘Mayilpeeli’, a publication associated with the Sangh Parivar. Film actor Unni Mukundan serves as the brand ambassador for the initiative. The Director of Public Education granted this permission to Anoop Kumar, General Secretary of the National Teachers’ Council (National Adhyapaka Parishad).

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്