AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Ministerial Portfolios: മന്ത്രിമാരായി പക്ഷെ വകുപ്പില്‍ വ്യക്തതയില്ല; ഫിഷറീസ് വേണമെന്ന് ലീഗ്, അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്

V D Satheesan Cabinet Discussions Intensify Over Fisheries Portfolio Claim: കോണ്‍ഗ്രസും ലീഗും തമ്മില്‍ വകുപ്പുകളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് നിലവിലെ അനിശ്ചിതത്വങ്ങള്‍ക്ക് കാരണമെന്നാണ് വിവരം. ഫിഷറീസ് വകുപ്പ് തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ് നല്‍കിയെങ്കില്‍ മാത്രമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കൂവെന്ന് ലീഗ് അറിയിച്ചതായാണ് വിവരം.

Kerala Ministerial Portfolios: മന്ത്രിമാരായി പക്ഷെ വകുപ്പില്‍ വ്യക്തതയില്ല; ഫിഷറീസ് വേണമെന്ന് ലീഗ്, അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്
സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 19 May 2026 | 06:55 AM

തിരുവനന്തപുരം: വിഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇനിയും തീരുമാനമായില്ല. മന്ത്രസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി എങ്കിലും ഏതെല്ലാം വകുപ്പുകള്‍ ആര്‍ക്കെല്ലാം ലഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം ഇന്നെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ വിജയിച്ചനാള്‍ മുതല്‍ യുഡിഎഫ് പല കാര്യങ്ങളിലും കാലതാമസം നേരിടുകയാണ്. ഇത് ഭരണത്തിലും പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് ജനം.

കോണ്‍ഗ്രസും ലീഗും തമ്മില്‍ വകുപ്പുകളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് നിലവിലെ അനിശ്ചിതത്വങ്ങള്‍ക്ക് കാരണമെന്നാണ് വിവരം. ഫിഷറീസ് വകുപ്പ് തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ് നല്‍കിയെങ്കില്‍ മാത്രമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കൂവെന്ന് ലീഗ് അറിയിച്ചതായാണ് വിവരം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന് നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. വകുപ്പ് വേണമെങ്കില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള ഫിഷറീസ് വകുപ്പ് തങ്ങള്‍ക്ക് നല്‍കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ലത്തീന്‍ സഭ പ്രതിഷേധം ഉയര്‍ത്തുന്നതിനാല്‍ കോണ്‍ഗ്രസ് തന്നെ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന അഭിപ്രായം.

ടി സിദ്ദിഖിന് നേരത്തെ വനംവകുപ്പ് നല്‍കുമെന്ന് പറഞ്ഞിരുന്നു എങ്കിലും നിലവില്‍ കൃഷി വകുപ്പാണ് തീരുമാനിച്ചത്. എന്നാല്‍ അതിനോട് അദ്ദേഹത്തിന് താത്പര്യമില്ലെന്നാണ് വിവരം. ഇതിന് പുറമെ മറ്റ് പല വകുപ്പുകളിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴും കേരളത്തിന്റെ ഭരണം അവതാളത്തില്‍ തന്നെ.

Also Read: VD Satheesan: ജൂൺ 15 മുതൽ കെഎസ്ആർടിസി സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി; ഉറപ്പ് പാലിച്ച് വിഡി ഗവൺമെന്റ്

നിലവില്‍ പറയപ്പെടുന്ന വകുപ്പുകള്‍

  • വിഡി സതീശന്‍- മുഖ്യമന്ത്രി, ധനകാര്യം, പൊതുഭരണം, നിയമവകുപ്പ്, തുറമുഖം, ഐ ആന്‍ഡ് പിആര്‍ഡി
  • രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്
  • പികെ കുഞ്ഞാലിക്കുട്ടി- ഐടി, വ്യവസായം
  • അനൂപ് ജേക്കബ്- സിവില്‍ സപ്ലൈസ്
  • എപി അനില്‍കുമാര്‍- വൈദ്യുതി
  • ടി സിദ്ദിഖ്- കൃഷി, മൃഗസംരക്ഷണം
  • ഒജെ ജനീഷ്- കായികം, യുവജനക്ഷേമം
  • കെ മുരളീധരന്‍- ആരോഗ്യം, ദേവസ്വം
  • പിസി വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരം, സിനിമ
  • റോജി എം ജോണ്‍- ഉന്നത വിദ്യാഭ്യാസം
  • സണ്ണി ജോസഫ്- റവന്യൂ
  • മോന്‍സ് ജോസഫ്- ജലവിഭവം
  • സിപി ജോണ്‍- ഗതാഗത വകുപ്പ്
  • കെഎം ഷാജി- തദ്ദേശ വകുപ്പ്
  • എന്‍ ഷംസുദീന്‍- വിദ്യാഭ്യാസ വകുപ്പ്
  • എം ലിജു- എക്‌സൈസ്
  • ബിന്ദു കൃഷ്ണ- സാമൂഹ്യനീതി, വനിത-ശിശുക്ഷേമം

എന്നാല്‍ പൂര്‍ണമായി വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. ചില മന്ത്രിമാരുടെ വകുപ്പുകളില്‍ ഇപ്പോഴും ധാരണയായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ വകുപ്പുകള്‍ തിരിച്ച് ഗവര്‍ണര്‍ക്ക് പട്ടിക കൈമാറും എന്നായിരുന്നു പറഞ്ഞിരുന്നത്. അതിന് ശേഷം മാത്രമേ ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുകയുള്ളൂ.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരലത്തിലേറിയതിന് പിന്നാലെ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 3,000 രൂപ വര്‍ധിപ്പിച്ചു, പ്രീപ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍, പാചക തൊഴിലാളികള്‍ തുടങ്ങിയവരുടെ വേതനം 1,000 രൂപ വര്‍ധിപ്പിച്ചു, തുടങ്ങിയവയാണ് സുപ്രധാന പ്രഖ്യാപനങ്ങള്‍.

English Summary

V D Satheesan cabinet discussions remain uncertain as Congress and the Indian Union Muslim League continue negotiations over key ministerial portfolios, including the Fisheries Department, which has emerged as a major point of contention within the UDF alliance.

Follow Us