V.S Achuthanandan: അന്ന് വി.എസിൻ്റെ രക്തക്കുഴലുകളുടെ പരിശോധനാ ഫലം ഞെട്ടിച്ചു ; ശബരിമലക്ക് യാത്രക്ക് മുൻപെത്തിയ കോൾ
ശബരിമല കയറുന്നു എന്ന് വിഎസ് പറഞ്ഞപ്പോൾ ആദ്യം നിർദ്ദേശിച്ചത് രക്തക്കുഴലുകൾ പരിശോധിക്കാൻ ആയിരുന്നുവെന്നും പരിശോധനാഫലം വന്നപ്പോൾ
ആലപ്പുഴ: ആരോഗ്യകാര്യങ്ങളിലും ജീവിത ശൈലിയിലെ ചിട്ടയിലും എല്ലാവർക്കും മാതൃകയാക്കാവുന്ന വൃക്തിത്വം കൂടിയായിരുന്നു വിഎസ് അച്യുതാനന്ദൻ. തൻ്റെ 90-ാം വയസ്സിൽ ശബരിമല കയറാൻ പോകുന്ന വിഎസ് ആദ്യം വിളിച്ചത് അദ്ദേഹത്തിൻ്റെ ഡോക്ടറിനെ ആയിരുന്നു. ആ ഓർമകൾ പങ്ക് വെച്ചിരിക്കുകയാണ് ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ ഭരത് ചന്ദ്രൻ. ശബരിമല കയറുന്നു എന്ന് വിഎസ് പറഞ്ഞപ്പോൾ ആദ്യം നിർദ്ദേശിച്ചത് രക്തക്കുഴലുകൾ പരിശോധിക്കാൻ ആയിരുന്നുവെന്നും പരിശോധനാഫലം വന്നപ്പോൾ ഞെട്ടിയെന്നും മലയാള മനോരമയിലെ ലേഖനത്തിൽ പറയുന്നു.
പോസ്റ്റിങ്ങനെ
“വി .സിന് എതാണ്ട് തൊണ്ണൂറിനടുത്ത് പ്രായമുള്ളപ്പോഴാണ് എന്നെ വി എസ് വിളിക്കുന്നത്. പതിറ്റാണ്ടുകളായി വി എസിനെ പരിചരിച്ചിരുന്നത് ഞാനായിരുന്നു. വിളിച്ചയുടൻ വി എസ് കാര്യം പറഞ്ഞു. ‘ശബരിമല കയറാൻ പോകുന്നു. ആരോഗ്യമൊന്ന് പരിശോധിക്കണം.’ ഈ പ്രായത്തിൽ മലകയറ്റം ദുഷ്കരമാണെന്നതിനാൽ പോകുന്നതിന് മുൻപ് രക്തക്കുഴലുകളുടെസ്ഥിതി പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു.
അങ്ങനെയാവട്ടെ എന്ന് വി.എസ്. പരിശോധനാഫലം വന്നപ്പോൾ ഞാൻ ഞെട്ടി. ചെറുപ്പക്കാരിലുള്ള തടസ്സങ്ങൾ പോലുമില്ലാതെ 90 ആം വയസ്സിലും വി .എസിൻ്റെ രക്തക്കുഴലുകൾ ക്ളീൻ. 1987 ൽ മുതലാണ് ഞാൻ വി എസിനെ ചികിത്സിച്ച് തുടങ്ങിയത്. അമിത രക്തസമ്മർദ്ദമായിരുന്നു പ്രശ്നം. അനുസരണയുള്ള രോഗിയായിരുന്നു അദ്ദേഹം. “