Vadakkanchery Accident : വടക്കഞ്ചേരിയിൽ ബസ് കാത്ത് നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു, ഒരു മരണം
Vadakkanchery Road Accident : തൃശ്ശൂർ - മണ്ണുത്തി ദേശീയപാത വാണിയമ്പാറയിൽ ബസ് കാത്തു നിൽക്കുകയായിരുന്ന നാലു പേർക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു. വാണിയംപാറ കുട്ടിമട പൊട്ടിമട സ്വദേശിയായ അബ്ദുൾ റസാഖ് ആണ് ( 60 ) മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷക്കീല, വാണിമ്പാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
വടക്കഞ്ചേരി : തൃശ്ശൂർ – മണ്ണുത്തി ദേശീയപാത വാണിയമ്പാറയിൽ ബസ് കാത്തു നിൽക്കുകയായിരുന്ന നാലു പേർക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു. വാണിയംപാറ കുട്ടിമട പൊട്ടിമട സ്വദേശിയായ അബ്ദുൾ റസാഖ് ആണ് ( 60 ) മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷക്കീല, വാണിമ്പാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ്സ് കാത്തു നിൽക്കുകയായിരുന്ന ആളുകൾക്ക് ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
കാർ ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശി അമൽ ( 22 ) നെ വടക്കഞ്ചേരി പോലീസ് പിടികൂടിയിട്ടുണ്ട്. പുലർച്ചെ ആറുമണിയോടെ ആയിരുന്നു അപകടം നടന്നത്. പരിക്കേറ്റ ആളുകളെ നാട്ടുകാർ ചേർന്നാണ് ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അബ്ദുൽ റസാഖിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
Also Read : കേരളത്തിൽ ടിവികെയുടെ ആദ്യ ഓഫീസ് തുറന്നു
സ്റ്റേജ് കാര്യേജ് ബസുകൾക്ക് ആറുവരി പാതയിൽ സർവീസ് നടത്താൻ അനുവാദമില്ല
ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്നതിന് സ്റ്റേജ് കാര്യേജ് ബസുകൾ അനുവാദമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്.കേരളത്തിൽ ആറുവരി ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനം പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. പണി പൂർത്തിയ ഭാഗങ്ങൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാൽ ഈ ഭാഗങ്ങളിലൂടെ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതായി പല പരാതികളും ഇപ്പോൽ ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ആറു വരി പാതയിലൂടെ സർവീസ് നടത്തുകയും യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും നിരവധി പരാതികൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് എം.വി.ഡി ചൂണ്ടിക്കാട്ടുന്നു.
ഇത് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർക്ക് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതാണ് പ്രധാന പ്രശ്നം. ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്നും എം.വി.ഡി വ്യക്തമാക്കി. ഈ പാതകളിൽ ഒരു ഇടത്തും ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല. അതുകൊണ്ട് സ്റ്റേജ് ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സർവീസ് റോഡ് ഒഴിവാക്കി ആറുവരിയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
English Summary
One person died after a car plowed into a group of four people waiting for a bus at Vaniyampara on the Thrissur-Mannuthy National Highway. The deceased has been identified as Abdul Razak (60), a native of Kuttimada-Pottimada in Vaniyampara. His wife, Shakeela, and two Vaniyampara natives, Pradeep and Manikandan, sustained injuries.