Kerala Weather Update : ചൂടിന് ബ്രേക്ക്, വരുന്ന മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala Weather Update, September 13 After Noon : സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിന് ആശ്വാസമായി മഴയെത്തുന്നു എന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ മഴ ലഭിക്കും. അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ( സെപ്റ്റംബർ 14 ന് ) പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ല കളിലാണ് യെല്ലോ അലർട്ട് ഉള്ളത്.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിന് ആശ്വാസമായി മഴയെത്തുന്നു എന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ മഴ ലഭിക്കും. അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ( സെപ്റ്റംബർ 14 ന് ) പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ല കളിലാണ് യെല്ലോ അലർട്ട് ഉള്ളത്. സെപ്റ്റംബർ 15 ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും സെപ്റ്റംബർ 16 ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ മഴ
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതേ സമയം വരുന്ന മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിലേത് പോലെ തന്നെ രാത്രിയിലും ഫോനോ,എസിയോ ഇല്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥയാണ് പലരും നേരിടുന്നത്. ഒണത്തിന് ശേഷം തെളിഞ്ഞ മാനം ഇതുവരെ കറുത്തിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ ഒരു പക്ഷേ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലേതിന് സമാനമായ വരൾച്ച പോലും സംഭവിക്കാം.
Also Read : KSEB കുളംകലക്കി മീൻ പിടിക്കുന്നു; സോളാറിന് മുൻഗണനയുള്ള ഊർജ്ജനയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശനമായ ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് (സെപറ്റംബർ 13) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയെക്കാൾ 3 to 4 ഡിഗ്രി വരെ ഉയരാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന ചൂടുള്ള കാലാവസ്ഥ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നത്.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള ഭാഗത്തും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള ഭാഗത്തും, കണ്ണൂർ – കാസറഗോഡ് വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള ഭാഗത്തും തീരങ്ങളിൽ സെപ്റ്റംബർ 14 രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ മൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്ര (INCOIS) ത്തിന്റെ അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും സെപ്റ്റംബർ 14 11.30 വരെ 1.5 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ വീശാമെന്നും INCOIS അറിയിപ്പ് നൽകുന്നു.
English Summary
There are indications that rain is on the way, bringing relief from the heat currently experienced across the state. According to the India Meteorological Department’s forecast for the next five days, rainfall is expected in various districts. Yellow alerts have also been issued for several districts over the next three days; specifically, a yellow alert is in effect for Pathanamthitta, Idukki, and Palakkad districts tomorrow (September 14).