VD satheesan: പിണറായി വിജയന്റെ ഭരണം കേരളത്തെ തള്ളിയിട്ടത് രൂക്ഷമായ ധനപ്രതിസന്ധിയുടെ കയത്തിലേക്ക്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്‌

VD Satheesan lashes out at Pinarayi government over financial crisis: എല്ലാ പൊതുമേഖല സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. കൊവിഡ് മഹാമാരിയുടെ മറവില്‍ ഖജനാവ് കൊള്ളയടിച്ചു. അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണം സിഎജി ശരിവച്ചു. എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതി അല്ലാതെ മറ്റെന്താണെന്നും സതീശന്‍

VD satheesan: പിണറായി വിജയന്റെ ഭരണം കേരളത്തെ തള്ളിയിട്ടത് രൂക്ഷമായ ധനപ്രതിസന്ധിയുടെ കയത്തിലേക്ക്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്‌

വി.ഡി. സതീശന്‍

Published: 

02 Apr 2025 | 07:13 AM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 9 വര്‍ഷത്തെ ഭരണം കേരളത്തെ തള്ളിയിട്ടത് രൂക്ഷമായ ധനപ്രതിസന്ധിയുടെ കയത്തിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരെ വലയ്ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിനിടെ വിവിധ നിരക്ക് വര്‍ധനകള്‍ സര്‍ക്കാര്‍ അടിച്ചേല്‍പിക്കുകയാണെന്നും, 13 ഇന അവശ്യ സാധനങ്ങള്‍ സപ്ലൈകോയില്‍ വിതരണം ചെയ്യാന്‍ പോലും കഴിയുന്നില്ലെന്നും സതീശന്‍ വിമര്‍ശിച്ചു. വിതരണക്കാര്‍ക്ക് കുടിശിക കൊടുക്കാത്തതിനാല്‍ മാസങ്ങളായി സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നില്ല. കാരുണ്യ കാര്‍ഡ് പ്രകാരമുള്ള സൗജന്യ ചികിത്സ മുടങ്ങി. 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മത്സ്യത്തൊഴിലാളികളും കര്‍ഷകരും കഷ്ടപ്പാടിലാണ്. കയര്‍, കശുവണ്ടി, കൈത്തറി ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ തകര്‍ത്തു. പാവപ്പെട്ട സ്ത്രീകളുടെ തൊഴിലിടങ്ങള്‍ ഇല്ലാതാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെഎസ്ഇബിയെ ലാഭത്തിലാക്കിയിരുന്നു. അന്ന്‌ വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കുറച്ചിരുന്നു. അദാനിയെ സഹായിക്കാനും കമ്മീഷന്‍ കൈപ്പറ്റാനും ഈ സര്‍ക്കാര്‍ കരാറുകള്‍ കരാറുകള്‍ റദ്ദാക്കിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Read Also : MV Govindan: എമ്പുരാന്‍ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച സിനിമ; കലയെ കലയായി കാണണമെന്ന് എം.വി. ഗോവിന്ദന്‍

കെഎസ്ഇബിയെ കടക്കെണിയിലാക്കി. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. കൊവിഡ് മഹാമാരിയുടെ മറവില്‍ ഖജനാവ് കൊള്ളയടിച്ചു. അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണം സിഎജി ശരിവച്ചു. എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതി അല്ലാതെ മറ്റെന്താണെന്നും സതീശന്‍ ചോദിച്ചു.

ഭൂനികുതി അമ്പത് ശതമാനമായി വര്‍ധിപ്പിക്കുന്നതിലൂടെ 100 കോടി പിരിച്ചെടുക്കാനാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. കുടിശികയാക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പദ്ധതികള്‍ വെട്ടിക്കുറച്ചു. ആശ പ്രവര്‍ത്തകര്‍ മുടി മുറിച്ചിട്ടും സര്‍ക്കാരിന് കുലുക്കമില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്