AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MV Govindan: എമ്പുരാന്‍ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച സിനിമ; കലയെ കലയായി കാണണമെന്ന് എം.വി. ഗോവിന്ദന്‍

MV Govindan watches Empuraan movie: തെറ്റും ശരിയും സമൂഹമാണ് തിരിച്ചറിയേണ്ടത്. ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന കലാരൂപമാണ് സിനിമ. ഭരണകൂടഭീകരതയുടെ താളത്തിന് സമൂഹത്തിലെ വിമര്‍ശനാത്മകമായ നിലപാടുകളെ മാറ്റിത്തീര്‍ക്കാനുള്ള ഇടപെടല്‍ നടന്നുവെന്നും ഗോവിന്ദന്‍

MV Govindan: എമ്പുരാന്‍ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച സിനിമ; കലയെ കലയായി കാണണമെന്ന് എം.വി. ഗോവിന്ദന്‍
എം.വി. ഗോവിന്ദന്‍, എമ്പുരാന്‍ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 01 Apr 2025 | 07:08 AM

തനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച സിനിമയാണ് എമ്പുരാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭാര്യ പി.കെ. ശ്യാമളയ്‌ക്കൊപ്പം സിനിമ കണ്ടതിന് ശേഷമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സാമൂഹികജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന കലാരൂപമാണ് സിനിമയെന്നും, കലയെ കലയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും, നടന്ന സംഭവങ്ങളുടെ അവതരണമാണ് അതില്‍ കണ്ടതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

എമ്പുരാന്‍ ഒരു തുടര്‍ച്ചയാണെന്നും, മൂന്നാം ഭാഗം കൂടി എത്തുമ്പോഴാണ് അത് പൂര്‍ത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെത് ഫാസിസ്റ്റ് നിലപാടാണ്. നിങ്ങള്‍ ഇങ്ങനെയെ സിനിമയെടുക്കാവൂ എന്ന് ഭരണകൂടം പറയുന്നു. സമൂഹത്തോട് കലാകാരന്മാര്‍ക്ക് പറയാനുള്ളത് അവര്‍ പറയുമെന്നും, സിനിമയുടെ ഒന്നാം ഭാഗം താന്‍ കണ്ടിട്ടില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : Empuraan Movie Controversy : ‘സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്’; എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി

തെറ്റും ശരിയും സമൂഹമാണ് തിരിച്ചറിയേണ്ടത്. ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന കലാരൂപമാണ് സിനിമ. ഭരണകൂടഭീകരതയുടെ താളത്തിന് സമൂഹത്തിലെ വിമര്‍ശനാത്മകമായ നിലപാടുകളെ മാറ്റിത്തീര്‍ക്കാനുള്ള ഇടപെടല്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും എമ്പുരാന്‍ കാണാനെത്തിയിരുന്നു.

സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നുവെന്നും, ഫാസിസ്റ്റ് അതിക്രമമാണ് എമ്പുരാനെതിരെ നടക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതെന്ത് ജനാധിപത്യമാണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിന്‌ നേതൃത്വം കൊടുത്തവരാണ് ആര്‍എസ്എസ് എന്നും, ഇപ്പോള്‍ കാണുന്നത് അവരുടെ ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു.