Veena George: വീണ ജോർജിനെ ഇത്തവണ മത്സരിപ്പിക്കരുത്! നേതൃത്വത്തെ കാരണം സഹിതം വ്യക്തമാക്കി ഭർത്താവ് ജോർജ് ജോസഫ്

Veena George Assembly Election: തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തതായാണ് സൂചന. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് ഈ വിഷയം സംസ്ഥാന നേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു...

Veena George: വീണ ജോർജിനെ ഇത്തവണ മത്സരിപ്പിക്കരുത്! നേതൃത്വത്തെ കാരണം സഹിതം വ്യക്തമാക്കി ഭർത്താവ് ജോർജ് ജോസഫ്

Veena George

Published: 

03 Mar 2026 | 08:26 AM

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ ഇത്തവണ മത്സരിപ്പിക്കരുതെന്ന് ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് രംഗത്ത്. ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചതായാണ് റിപ്പോർട്ട്. കുടുംബ പരമായ ചില കാര്യങ്ങളാണ് മത്സരിപ്പിക്കരുത് എന്ന് തീരുമാനിക്കാൻ ഉണ്ടായതെന്നാണ് നൽകിയിരിക്കുന്ന വിശദീകരണം. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തതായാണ് സൂചന. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് ഈ വിഷയം സംസ്ഥാന നേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. സംസ്ഥാന കമ്മിറ്റിയിലെ ‌ക്ഷണിതാവാണ് വീണാ ജോർജ്. അതിനാൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയാണ്.

ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയാണ് ജോർജ്. സംസ്ഥാന ജില്ലാ ഏരിയ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും നേരിട്ടും ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് മാതൃഭൂമി റിപ്പോർട്ട്. ഏരിയാതലത്തിലുള്ളവർ ജില്ലാതലത്തിലേക്കും ജില്ലാതലത്തിലുള്ളവർ സംസ്ഥാനതലത്തിലേക്കും തീരുമാനം അറിയിക്കുകയായിരുന്നു. ഇനി വിഷയത്തെക്കുറിച്ച് വീണ ജോർജ് നോടും ഭർത്താവിനോടും നേരിട്ട് ചോദിച്ചറിയാനുള്ള നീക്കം ആയിരിക്കും സംസ്ഥാന നേതൃത്വം നടത്തുക.

ആറന്മുളയിലെ സിറ്റിംഗ് എംഎൽഎ ആയ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കുക എന്നതാണ് നേതൃത്വത്തിന്റെ തീരുമാനം. ജില്ലാ കമ്മിറ്റിയും വീണാ ജോർജിന്റെ പേര് മാത്രമാണ് നിർദ്ദേശിച്ചത്. 2016 പുതുമുഖ സ്ഥാനാർത്ഥിയായാണ് വീണാ ജോർജ് ആറന്മുളയിൽ നിന്നും മത്സരത്തിൽ ഇറങ്ങിയത്. സിപിഎം ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചു. പിന്നീട് 2021ലും വിജയം ആവർത്തിച്ചു. അതേസമയം വീണ ജോർജിന്റെ ഭർത്താവിൽ നിന്നും ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത് നേതൃത്വത്തിൽ ആകെ ഞെട്ടിച്ചിരിക്കുകയാണ് എന്നാണ് വിവരം.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്