Vellappally Natesan: ദേവസ്വം ബോർഡു വേണ്ട. ഇതെല്ലാം പിരിച്ചു വിട്ട് ഒറ്റ കുടക്കീഴിലാക്കണം, അഭിപ്രായങ്ങൾ തുറന്നടിച്ച് വെള്ളാപ്പിള്ളി
Vellappally Natesan demanded a probe into the Sabarimala gold theft: സ്വർണം മോഷണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയിൽ ബ്രാഹ്മണ സഭയോട് വെള്ളാപ്പള്ളി ക്ഷമ ചോദിച്ചു. ബ്രാഹ്മണർക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും, ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. നിലവിലെ ദേവസ്വം ഭരണസംവിധാനത്തിലെ അഴിമതികൾ തുടർച്ചയായി പുറത്തുവരുന്ന സാഹചര്യത്തിൽ, പല ദേവസ്വം ബോർഡുകൾ ഉണ്ടാക്കി രാഷ്ട്രീയക്കാർക്ക് ഇരിക്കാൻ അവസരം നൽകുന്നത് നിർത്തണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉൾപ്പെടെ നിലവിലുള്ള ബോർഡുകൾ എല്ലാം പിരിച്ചുവിട്ട് ഒറ്റ കുടക്കീഴിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവസ്വം ഭരണ സംവിധാനം അഴിച്ചുപണിഞ്ഞില്ലെങ്കിൽ അഴിമതി തുടരും. ബോർഡുകൾ ഒഴിവാക്കി, നല്ലൊരു ഐഎഎസ് ഉദ്യോഗസ്ഥനെ എക്സിക്യൂഷൻ അധികാരത്തോടെ തലപ്പത്ത് നിയമിക്കുകയാണ് വേണ്ടത്. കേരളത്തിലെ സമ്പത്തുള്ള എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും മോഷണമാണ് നടക്കുന്നതെന്നും, ‘ചക്കരക്കുടം കണ്ടാൽ കയ്യിട്ടു നക്കും’ എന്ന അവസ്ഥയാണ് ഇപ്പോഴത്തെ ഭരണ സംവിധാനത്തിൽ ഉള്ളതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
Also Read:‘നിരന്തരം മാനസികമായി പീഡിപ്പിച്ചു’; 14 കാരൻ്റെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം
അതേസമയം, സ്വർണം മോഷണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയിൽ ബ്രാഹ്മണ സഭയോട് വെള്ളാപ്പള്ളി ക്ഷമ ചോദിച്ചു. ബ്രാഹ്മണർക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും, ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജി. സുധാകരന് പ്രശംസ
മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ വെള്ളാപ്പള്ളി നടേശൻ പ്രശംസിച്ചു. സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയാണ്. അദ്ദേഹം മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിന് ഒരു പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് ജനങ്ങൾ അറിഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംവാദങ്ങൾ ഒഴിവാക്കി യോജിച്ച് പോകണം. സജി ചെറിയാന്റെയും നാസറിന്റെയും വളർച്ച ഉൾക്കൊണ്ട്, തന്റെ പ്രായവും പരിജ്ഞാനവും അവർക്ക് പകർന്നു നൽകാൻ സുധാകരൻ തയ്യാറാകണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.