Palakkad Student Death: ‘നിരന്തരം മാനസികമായി പീഡിപ്പിച്ചു’; 14 കാരൻ്റെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം
Palakkad 14 Year Old Student Death: ഇൻസ്റ്റഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. കൂടാതെ ജയിലിലിടുമെന്നും അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
പാലക്കാട്: പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ (Student Death) സ്കൂൾ അധ്യാപികക്കെതിരെ ആരോപണം. അർജുനെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. കൂടാതെ ജയിലിലിടുമെന്നും അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.
ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അപകടം
കാസർഗോഡ് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ പെൺകുട്ടി മരിച്ചു. കുറ്റിക്കോൽ ബേത്തൂർപാറയിലാണ് സംഭവം. തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് കിടപ്പുമുറിയിൽ നഴ്സിങ് വിദ്യാർത്ഥിനിയായ മഹിമയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ അമ്മ വനജയും സഹോദരൻ മഹേഷും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കാർ പടിമരുതിൽ വച്ച് അപകടത്തിൽപ്പെട്ടു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും പുറത്തെടുത്ത് കാസർകോട് ചെർക്കള ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല.