Vellappally Natesan: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി

Vellappally Natesan:പ്രസിഡന്റ് എം എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ അടക്കം നിലവിൽ എസ്എൻഡിപി യോഗത്തിന്റെ നേതൃനിരയിലുള്ളവരെ എല്ലാം നീക്കം ചെയ്തിരിക്കുകയാണ് ഹൈക്കോടതി...

Vellappally Natesan: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി

Vellappalli Natesan

Published: 

12 Mar 2026 | 11:36 AM

വെള്ളാപ്പള്ളി നടേശന് വൻ തിരിച്ചടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്തു. പ്രസിഡന്റ് എം എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ അടക്കം നിലവിൽ എസ്എൻഡിപി യോഗത്തിന്റെ നേതൃനിരയിലുള്ളവരെ എല്ലാം നീക്കം ചെയ്തിരിക്കുകയാണ് ഹൈക്കോടതി. കമ്പനി നിയമങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ഈ കടുത്ത നടപടി സ്വീകരിച്ചത്.

യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി. 2013 മുതൽ തുടർച്ചയായി മൂന്നുവർഷം വാർഷിക കണക്കുകളും റിട്ടേണുകളും സംബന്ധിച്ച രേഖകൾ സമർപ്പിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഈ നിർണായക നീക്കം.

കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നാണ് കോടതിയുടെ നിരീക്ഷണം. രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് കോടതി ഈ നിർണായകമായ നടപടി സ്വീകരിച്ചത്.

ഇതോടെ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള ഭാരവാഹികൾക്ക് നേതൃനിരയിൽ തുടരാൻ നിയമപരമായി സാധിക്കില്ല. വിധി വന്നതിനു പിന്നാലെ തന്നെ വെള്ളാപ്പള്ളി നടേശനും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. തന്നെ മാത്രമല്ല മുഴുവൻ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് നീക്കിയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. കോടതി നടപടിയെ കുറിച്ച് വിശദമായി പഠിച്ചത് ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ ആവുകയുള്ളൂ എന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

Follow Us
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു