Vice President Kerala Visit: ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കേരളം സന്ദർശിക്കും

Vice President CP Radhakrishnan Kerala Visit:മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ്. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും. കൂടാതെ തിരുവനന്തപുരത്ത് ശ്രീ ഉത്രാടം തിരുനാൾ ( എസ് യുടി ) അക്കാദമി ഓഫ് മെഡിക്കൽ സയൻസ് ബിരുദദാന ചടങ്ങിൽ വൈസ് പ്രസിഡന്റ് മുഖ്യ അതിഥി ആയിരിക്കും. ഇന്ന് വൈകിട്ട് 4:30നാണ് ചടങ്ങുകൾ നടക്കുക.

Vice President Kerala Visit: ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കേരളം സന്ദർശിക്കും

Cp Radhakrishnan

Published: 

27 Sep 2026 | 07:44 AM

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദർശനത്തിനുവേണ്ടി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിൽ എത്തും. മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് കൊല്ലത്തെ മാതാ അമൃതാനന്ദമയി മഠത്തിൽ സംഘടിപ്പിക്കുന്ന വിശ്വ സേവാ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി അദ്ദേഹം എത്തുന്നത്.

വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും. കൂടാതെ തിരുവനന്തപുരത്ത് ശ്രീ ഉത്രാടം തിരുനാൾ ( എസ് യുടി ) അക്കാദമി ഓഫ് മെഡിക്കൽ സയൻസ് ബിരുദദാന ചടങ്ങിൽ വൈസ് പ്രസിഡന്റ് മുഖ്യ അതിഥി ആയിരിക്കും. ഇന്ന് വൈകിട്ട് 4:30നാണ് ചടങ്ങുകൾ നടക്കുക.

ALSO READ:റെഡ് അലർട്ട്! കള്ളക്കടൽ ജാഗ്രത നിർദേശം; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിനോട് അനുബന്ധിച്ച് ആണ് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2:30നാണ് മത്സരം ആരംഭിക്കുന്നത് സുരക്ഷിയുടെ ഭാഗമായി രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശനമായ പരിശോധന ഉണ്ടായിരിക്കുന്നതായിരിക്കും. ഈ സമയത്തിന് ശേഷം ടിക്കറ്റ് ഉള്ള കാണികൾക്ക് മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് പോകാൻ അനുവാദമുള്ളൂ എന്നും പോലീസ് അറിയിച്ചു.

മത്സരം കാണാൻ എത്തുന്നവർക്ക് വേണ്ടി വിവിധ ഇടങ്ങളിലായി വിശാലമായ പാർക്കിംഗ് സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. കാണികൾക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് കാര്യവട്ടം ഗവൺമെന്റ് കോളേജ് ബിഎഡ് സെന്റർ കാര്യവട്ടം, എൽ എൻ സി പി ഇഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിംഗ് ഗ്രൗണ്ട് ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ നഗരത്തിൽ ഗതാഗതക്കു ഒഴിവാക്കുന്നതിനുവേണ്ടി കർശന ഗതാഗത നിയന്ത്രണങ്ങളാണ് ഇന്നേദിവസം ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്ന് മാറ്റങ്ങൾ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടു റോഡ് വഴി തീരദേശം റോഡ് മാര്‍ഗം പോകേണ്ടതാണെന്നും ബന്ധപ്പെട്ടവർ അറിയിക്കുന്നു.

ENGLISH SUMMARY

Vice President CP Radhakrishnan will arrive in Kerala today for a one-day visit. He is visiting to participate in the ‘Vishwa Seva Dina’ (World Service Day) celebrations organized at the Mata Amritanandamayi Math in Kollam, as part of Mata Amritanandamayi’s 73rd birthday celebrations.

Loading...
Unable to load recommendations.
Follow Us
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ