AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: റെഡ് അലർട്ട്! കള്ളക്കടൽ ജാഗ്രത നിർദേശം; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

Kerala Weather Update Today: ഒറ്റപ്പെട്ട മേഖലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. 

Kerala Weather Update: റെഡ് അലർട്ട്! കള്ളക്കടൽ ജാഗ്രത നിർദേശം; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Sep 2026 | 06:01 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഈ മാസം 30 വരെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് തന്നെയാണ് നിലനിൽക്കുന്നത്. എങ്കിലും, ഒറ്റപ്പെട്ട മേഖലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത കണക്കിലെടുത്താണ് ഈ നീക്കം.

ALSO READ: തീവ്ര ന്യൂനമർദം മഴ തരുമോ? വീണ്ടും പൊള്ളുന്ന ചൂടിൽ കേരളം

കള്ളക്കടൽ ജാഗ്രത നിർദേശം – റെഡ് അലർട്ട്

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. നാളെ രാവിലെ 10.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുന്നറിയിപ്പുള്ള കടലോര മേഖലകൾ

കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം -മാഹി – ലക്ഷദ്വീപ് – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്നും നാളെയും കള്ളക്കടൽ ജാഗ്രത നിർദേശം നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീവ്ര ന്യൂമർദവും ചക്രവാതച്ചുഴിയും

വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപ വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമർദം തുടരുന്നു. ഇന്ന് വൈകുന്നേരം വരെ, വടക്കുകിഴക്കൻ മധ്യപ്രദേശിലൂടെ തെക്കുകിഴക്കൻ ഉത്തർപ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തീവ്ര ന്യൂമർദമായി തുടരാൻ സാധ്യത. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ, അടുത്ത 12 മണിക്കൂറിൽ ഇത് ക്രമേണ ദുർബലമായി ശക്തി കൂടിയ ന്യൂനമർദ മേഖലയായി മാറാൻ സാധ്യതയുണ്ട്. തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

English Summary:

IMD predicts light rainfall in Kerala today September 27. Red Alert issued for Kallakadal phenomenon along Kerala coast with high swell waves expected.

Follow Us