AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: പോലീസോ…ഞങ്ങള്‍ ഫ്രെണ്ട്‌സ് ആണെടാ; മാങ്ങ പറിക്കാന്‍ വരെ ‘കാക്കി’ സഹായം

Kerala Police Viral Video: പോലീസുകാര്‍ റീലുകള്‍ പോലും ചെയ്ത് തുടങ്ങിയിരിക്കുന്നു. എന്നാല്‍ തമാശയും കളിയും ചിരിയുമെല്ലാം ഉണ്ടെങ്കിലും ഡ്യൂട്ടിയുടെ കാര്യത്തില്‍ അവര്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ല. സമൂഹത്തിന് ഉപകാരപ്രദമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ദിനംപ്രതി ചെയ്യുന്നു.

Viral Video: പോലീസോ…ഞങ്ങള്‍ ഫ്രെണ്ട്‌സ് ആണെടാ; മാങ്ങ പറിക്കാന്‍ വരെ ‘കാക്കി’ സഹായം
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: Kerala Police Facebook Page
Shiji M K
Shiji M K | Published: 18 Feb 2026 | 04:09 PM

പണ്ടൊക്കെ പോലീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു അല്ലേ? കാക്കിയും ലാത്തിയുമെല്ലാം നെഞ്ചിടിപ്പ് ഇരട്ടിയാക്കും. എന്നാലിന്ന് കഥയാകെ മാറി. പോലീസുകാരെല്ലാം മാമന്മാരായി, പോലീസ് മാമന്മാര്‍. സമൂഹമാധ്യമങ്ങളുടെ വരവ് തന്നെയാണ് പൊതുജനങ്ങള്‍ക്കിടയില്‍ പോലീസുകാരുടെ ഇമേജ് മാറ്റിയെടുക്കാന്‍ ഒരു പരിധിവരെ സഹായിച്ചത്.

പോലീസുകാര്‍ റീലുകള്‍ പോലും ചെയ്ത് തുടങ്ങിയിരിക്കുന്നു. എന്നാല്‍ തമാശയും കളിയും ചിരിയുമെല്ലാം ഉണ്ടെങ്കിലും ഡ്യൂട്ടിയുടെ കാര്യത്തില്‍ അവര്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ല. സമൂഹത്തിന് ഉപകാരപ്രദമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ദിനംപ്രതി ചെയ്യുന്നു.

പോലീസുകാര്‍ ചെയ്യുന്ന പല നല്ലകാര്യങ്ങളും അവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് നമ്മള്‍ അറിയുന്നത്. ധാരാളം വീഡിയോകളും പോസ്റ്ററുകളും ദിനംപ്രതി അവര്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ രണ്ട് കുട്ടികളെ മാങ്ങ പറിക്കാന്‍ സഹായിക്കുന്ന പോലീസുകാരന്റെ വീഡിയോയാണ് കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

സംഭവം അങ്ങ് പാനൂര്‍ പോലീസ് സ്‌റ്റേഷന്‍ മുറ്റത്താണ്. മാമ്പഴക്കാലമല്ലേ, സ്റ്റേഷന്‍ മുറ്റത്തെ മാവില്‍ നിറയെ മാങ്ങ കായ്ച്ചിട്ടുണ്ട്. ഇതുകണ്ട് രണ്ട് കുരുന്നുകള്‍ സ്റ്റേഷനിലേക്കെത്തി. അവര്‍ക്ക് കയറി പറിയ്ക്കാന്‍ പറ്റുന്ന ഉയരത്തിലല്ല മാങ്ങകളുള്ളത്. അതിനാല്‍ പോലീസുകാര്‍ സഹായത്തിനെത്തി.

സ്‌റ്റേഷനിലേക്കെത്തിയ രണ്ട് കുട്ടികളില്‍ ഇളയവനെ പോലീസുകാരന്‍ കൈയില്‍ എടുത്ത് പൊക്കിയാണ് മാങ്ങ പറിക്കാന്‍ സഹായിച്ചത്. ആദ്യം രണ്ടെണ്ണം പറച്ചെങ്കിലും, അതില്‍ അവര്‍ സംതൃപ്തരായില്ല. പോലീസുകാര്‍ മതിയെന്ന് പറഞ്ഞെങ്കിലും കുട്ടികളുടെ ആവശ്യത്തിന് മുന്നില്‍ അവര്‍ക്ക് വഴങ്ങേണ്ടി വന്നു. അതോടെ കുട്ടിയെ വീണ്ടും മാങ്ങ പറിക്കാന്‍ പോലീസുകാരന്‍ പിടിച്ചുയര്‍ത്തി.

Also Read: Viral Video: ശുചീകരണ തൊഴിലാളിക്ക് സ്നേഹത്തോടെ ഒരു കപ്പ് ചായ, വീഡിയോ വൈറൽ

കൈനിറയെ മാങ്ങ കിട്ടിയ സന്തോഷത്തിലാണ് ഇരുവരും സ്‌റ്റേഷനില്‍ നിന്ന് പോയത്. മാമ്പഴക്കാലം കഴിയും വരെ ഇത്തരം അതിഥികളെ ഇനിയും പ്രതീക്ഷിക്കാമെന്ന ഉറപ്പിലാണ് പോലീസുകാര്‍.

Follow Us