Chinnu Pappu: വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി

Chinnu Pappu's friend found dead: ചിന്നു പാപ്പുവിന്റെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് മന്നിപ്പാടി സ്വദേശി സന്ദേശ് ആണ് മരിച്ചത്.

Chinnu Pappu: വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി

Sandesh, Chinnu Pappu

Published: 

15 Feb 2026 | 04:55 PM

കാസര്‍കോട്: ഒരാഴ്ച മുമ്പ് ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് മന്നിപ്പാടി സ്വദേശി സന്ദേശ് (29) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് സന്ദേശിനെ കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ മരണശേഷം സന്ദേശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞ ഒമ്പതാം തീയതിയാണ് ചിന്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ചിന്നു ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ചിന്നുവിനെ കണ്ടെത്തിയത്. അഡൂര്‍ സ്വദേശിയായ ചിന്നുവിന്റെ മരണത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

Also Read: Chinnu Pappu: കാസര്‍കോടിന്റെ തനത് ഭാഷയിലൂടെ ശ്രദ്ധേയയായ ഇൻഫ്ലുവൻസർ; ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സുഹൃത്ത് ജോലിക്ക് പോയ സമയത്തായിരുന്നു ചിന്നു ജീവനൊടുക്കിയത്. ഇടയ്ക്ക് സുഹൃത്ത് ചിന്നുവിനെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോഴാണ്‌ നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കാസര്‍കോടിന്റെ തനത് ഭാഷയിലുള്ള റീലുകള്‍ പങ്കുവച്ചാണ് ചിന്നു ശ്രദ്ധേയയായത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ ചിന്നു പാപ്പുവിനെ ഫോളോ ചെയ്യുന്നുണ്ട്. ഈ മാസം ആദ്യമാണ് ചിന്നു അവസാനമായി വീഡിയോ പങ്കുവച്ചത്. പാചക, യാത്രാ വീഡിയോകളാണ് ചിന്നു ഇന്‍സ്റ്റഗ്രാമില്‍ കൂടുതലായും പങ്കുവച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Loading...
Unable to load recommendations.
Follow Us
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ