Walayar Mob Lynching: വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ അഞ്ച് പേർ അറസ്റ്റിൽ; മർദ്ദനം ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ച്

Wayanad Mob Lynching Arrest: വാളയാറിലെ ആൾക്കൂട്ടക്കൊലപാതകത്തിൽ അഞ്ച് പേർ പിടിയിൽ. ഛത്തീസ്ഗഡുകാരനായ രാം നാരായണൻ ഭയ്യാറിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

Walayar Mob Lynching: വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ അഞ്ച് പേർ അറസ്റ്റിൽ; മർദ്ദനം നീ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച്

പ്രതീകാത്മക ചിത്രം

Published: 

19 Dec 2025 | 12:40 PM

വാളയാറിലെ ആൾകൂട്ടക്കൊലയിൽ അഞ്ച് പേർ അറസ്റ്റിൽ. ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണൻ ഭയ്യാർ എന്ന 31 വയസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്. എന്നാൽ, സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഛത്തീസ്ഗഡ് ബിലാസ്പൂർ സ്വദേശിയാണ് രാം നാരായണൻ ഭയ്യാർ.

അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാം നാരായണനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തടഞ്ഞുവെക്കുകയും അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ബുധനാഴ്‌ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. രാം നാരായൺ മദ്യപിച്ചിരുന്നു എന്നാണ് വിവരം.

Also Read: Mob Lynching: മോഷണം ആരോപിച്ച് ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

‘താൻ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ചോര തുപ്പി നിലത്തുവീണ രാം നാരായണൻ ഒന്നര മണിക്കൂറോളം റോഡിൽ കിടന്നു. അവശനിലയിലായ ഇയാളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രാം നാരായണന് മാനസികപ്രശ്നങ്ങളുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തും.

രാം നാരായണൻ്റെ ശരീരമാസകലം വടികൊണ്ട് അടിച്ച പാടുകളുണ്ട്. കഴുത്തിനും കൈക്കും ഇടുപ്പിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നാല് ദിവസം മുൻപാണ് രാം നാരായണൻ തൊഴിൽ തേടി കേരളത്തിലെത്തിയത്. കൃത്യത്തിൽ 20ലധികം പേർക്ക് പങ്കുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. 15 പേർ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

Follow Us
Related Stories
“ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചകർ” എം.വി ജയരാൻ്റെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി
Bengaluru Vande Bharat: കേരളത്തിന് ഓണസമ്മാനം! ബെംഗളൂരു-കോഴിക്കോട് വന്ദേ ഭാരത് ഓഗസ്റ്റിലെത്തും?
Kerala Lottery Result: ഒരു കോടി രൂപയുടെ ‘സമൃദ്ധി’ തേടിയെത്തി! ഇന്നത്തെ നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ അറിയാം
Kerala Weather Update: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ ശക്തമാകും, തെക്കന്‍ കേരളത്തെ കൈവിട്ട് പേമാരി
Vlogger Abduk Hakkim: ലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ
ലൈംഗികാതിക്രമം നടന്നിട്ടില്ല; പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം