AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wayanad Tunnel Road: ശരവേഗത്തില്‍ മേപ്പാടിയിലെത്താം; വയനാട് തുരങ്കപാതയ്ക്ക് പച്ചക്കൊടി

Wayanad Tunnel Road Stage 2 Clearance: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണല്‍ കൂടിയാണ് കേരളത്തില്‍ നിര്‍മിക്കപ്പെടുന്നത്. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ഈ പാത യാത്ര കൂടുതല്‍ എളുപ്പമാക്കും.

Wayanad Tunnel Road: ശരവേഗത്തില്‍ മേപ്പാടിയിലെത്താം; വയനാട് തുരങ്കപാതയ്ക്ക് പച്ചക്കൊടി
പ്രതീകാത്മക ചിത്രം Image Credit source: Social Media
Shiji M K
Shiji M K | Updated On: 24 Feb 2026 | 06:22 PM

വയനാട്: കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് ഫൈനല്‍ ക്ലിയറന്‍സ്. ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് ലഭിച്ചതായി പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് ആണ് അറിയിച്ചത്. കിഫ്ബി പദ്ധതി വഴി 2134.5 കോടി രൂപ ചെലവിലാണ് ഈ നാലുവരി തുരങ്കപാത നിര്‍മിക്കുന്നത്.

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണല്‍ കൂടിയാണ് കേരളത്തില്‍ നിര്‍മിക്കപ്പെടുന്നത്. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ഈ പാത യാത്ര കൂടുതല്‍ എളുപ്പമാക്കും. വ്യാവസായിക-ടൂറിസം മേഖലകളില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ഈ പാതയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

വയനാട്ടില്‍ 5.38 കിലോമീറ്ററും കോഴിക്കോട് 3.15 കിലോമീറ്ററുമായാണ് 8.73 കിലോമീറ്റര്‍ പാത വ്യാപിച്ച് കിടക്കുന്നത്. 8.1 കിലോമീറ്റര്‍ ദൂരം ഇരട്ട ടണലാണ്. തുരങ്കപാതയുടെ നിര്‍മാണം വൈകാതെ ആരംഭിക്കാനാണ് നീക്കം. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.

ആനക്കാംപൊയില്‍ ഭാഗത്ത് നിന്നാണ് ആദ്യം നിര്‍മാണം ആരംഭിക്കുക. നിലവില്‍ ഇവിടെ തുരക്കേണ്ട ഭാഗം വരെയുള്ള റോഡ് നിര്‍മാണം പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തുരങ്കപാതയുടെ നിര്‍മാണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Also Read: Coastal Highway Land Acquisition: തീരദേശ ഹൈവേ യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിൽ

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലുള്ള മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം തുരങ്കപാത അവസാനിക്കും. 2025 ഓഗസ്റ്റ് 31നായിരുന്നു തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.

Follow Us