Wild Elephant Attack: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്
Wayanad Wild Elephant Attack: കെഎസ്ഇബി ഉദ്യോഗസ്ഥനായ ജിജീഷിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജിജീഷിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം (Wild Elephant Attack). ബാവലിക്ക് സമീപത്ത് വച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് വൈകിട്ടോടെയാണഅ ആക്രമണമുണ്ടായത്.
കെഎസ്ഇബി ഉദ്യോഗസ്ഥനായ ജിജീഷിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജിജീഷിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
വിപഞ്ചികയുടെ റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ റീ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് റീ പോസ്‌റ്റ്‌മോർട്ടം നടത്തിയത്. ശേഷം വിപഞ്ചികയുടെ മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് തന്നെ നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പോസ്‌റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചത്.
പോസ്‌റ്റ്‌മോർട്ടം പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിപഞ്ചികയുടെ മൃതദേഹം ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വരും ദിവസങ്ങളിൽ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ നടപടിയുണ്ടാകുമെന്നാണ് വിവരം.