Karkidaka vavu 2025: കർക്കിടക വാവിന് വീട്ടിൽ ബലിയിടുന്നവർ ശ്രദ്ധിക്കേണ്ടത്
Guidelines for Bali Offering at Home: ബലിയിടുന്നവർ തലേദിവസം മുതൽ വ്രതമെടുത്ത് ശരീരവും മനസ്സും ശുദ്ധമാക്കണം. അമാവാസി ദിവസം അതിരാവിലെ കുളിച്ച് ശുഭവസ്ത്രം ധരിച്ച് വേണം ബലികർമ്മങ്ങൾക്ക് തയ്യാറെടുക്കാൻ.
തിരുവനന്തപുരം: ജൂലൈ 24-ന് വരുന്ന കർക്കിടക വാവിന് പിതൃതർപ്പണം വീടുകളിൽ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശ്വാസങ്ങളെയും ആചാരങ്ങളെയും അടിസ്ഥാനമാക്കി താഴെക്കൊടുക്കുന്നു. ഇത് പൂർണ്ണമായും ഭക്തിയോടെ ചെയ്യേണ്ട ഒരു കർമ്മമാണ്.
തയ്യാറെടുപ്പുകൾ
ബലിയിടുന്നവർ തലേദിവസം മുതൽ വ്രതമെടുത്ത് ശരീരവും മനസ്സും ശുദ്ധമാക്കണം. അമാവാസി ദിവസം അതിരാവിലെ കുളിച്ച് ശുഭവസ്ത്രം ധരിച്ച് വേണം ബലികർമ്മങ്ങൾക്ക് തയ്യാറെടുക്കാൻ. ബലിയിടാൻ വീടിന്റെ കിഴക്ക് ഭാഗത്തോ വടക്ക് ഭാഗത്തോ ശുദ്ധമായ ഒരിടം തിരഞ്ഞെടുക്കുക. ചാണകം മെഴുകി ശുദ്ധമാക്കാൻ കഴിഞ്ഞാൽ ഉത്തമം, അല്ലെങ്കിൽ വെള്ളം തളിച്ച് ശുദ്ധി വരുത്തുക. തെക്കോട്ട് തിരിഞ്ഞിരുന്ന് വേണം കർമ്മങ്ങൾ ചെയ്യാൻ.
ആവശ്യമുള്ള ദ്രവ്യങ്ങൾ
ബലിയിടാൻ വൃത്തിയുള്ള നാക്കില, മൂന്ന് പിടി ഉണക്കലരി, കറുത്ത എള്ള്, ചെറൂള (ലഭ്യമല്ലെങ്കിൽ പൂക്കളും തുളസിയും), തുളസിയിലകൾ, ശുദ്ധമായ വെള്ളം, രണ്ട് തിരിയിട്ട് തെക്കോട്ടും വടക്കോട്ടും തിരിച്ച് കത്തിച്ച നിലവിളക്ക് എന്നിവ അത്യാവശ്യമാണ്. ചന്ദനം, കുങ്കുമം എന്നിവയും ഉപയോഗിക്കാം.
ബലിതർപ്പണം കഴിഞ്ഞാൽ പിതൃക്കൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി നിവേദിക്കുക. പിന്നീട് അത് പശുവിനോ കാക്കയ്ക്കോ നൽകാം.
പുഴയിൽ ഒഴുക്കുന്നതോ മത്സങ്ങൾക്ക് നൽകുന്നതോ ഉത്തമം. കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രം ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കുക. ഓരോ കുടുംബത്തിലെയും പ്രാദേശിക ആചാരങ്ങൾക്കനുസരിച്ച് ചെറിയ മാറ്റങ്ങൾ വരാം. സംശയങ്ങളുണ്ടെങ്കിൽ പൂജാരിമാരുമായി സംസാരിച്ച് വ്യക്തത വരുത്തുന്നത് നല്ലതാണ്.