AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Bumper 2026: 18 വയസാകാത്തവര്‍ക്ക് മണ്‍സൂണ്‍ ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം? പണം ആര്‍ക്ക് ലഭിക്കും?

Monsoon Bumper Lottery 2026: If a Minor Wins, Who Gets the Prize Money?: സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകള്‍ ബമ്പര്‍ ലോട്ടറികള്‍ എടുക്കാറുണ്ട്. പ്രായമോ ലിംഗമോ സ്ഥലമോ ഒന്നും ലോട്ടറികള്‍ എടുക്കുന്നതിന് ബാധകമല്ല. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ക്ക് ഇതിനകം ബമ്പര്‍ ലോട്ടറികള്‍ വഴി കോടികള്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഒരുപക്ഷെ മലയാളികളേക്കാള്‍ ഇന്ന് ലോട്ടറികള്‍ എടുക്കുന്നത് അന്യസംസ്ഥാനക്കാരാണെന്ന് പറയാം.

Shiji M K
Shiji M K | Published: 04 Jul 2026 | 10:45 AM
ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 110 ലോട്ടറി നറുക്കെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ 18ന് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ച് ലോട്ടറി നറുക്കെടുപ്പ് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ദിവസേന നറുക്കെടുക്കുന്ന ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായി ബമ്പര്‍ ലോട്ടറികള്‍ രണ്ട് മണിക്കാണ് നറുക്കെടുക്കാറുള്ളത്. (Image Credit Source: Social Media)

1 / 5
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകള്‍ ബമ്പര്‍ ലോട്ടറികള്‍ എടുക്കാറുണ്ട്. പ്രായമോ ലിംഗമോ സ്ഥലമോ ഒന്നും ലോട്ടറികള്‍ എടുക്കുന്നതിന് ബാധകമല്ല. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ക്ക് ഇതിനകം ബമ്പര്‍ ലോട്ടറികള്‍ വഴി കോടികള്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഒരുപക്ഷെ മലയാളികളേക്കാള്‍ ഇന്ന് ലോട്ടറികള്‍ എടുക്കുന്നത് അന്യസംസ്ഥാനക്കാരാണെന്ന് പറയാം.

2 / 5
എന്നാല്‍ ലോട്ടറി സമ്മാനം ലഭിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് ആണെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമോ? മറ്റുള്ളവര്‍ സമ്മാനം ക്ലെയിം ചെയ്യുന്നതുപോലെ അത്ര എളുപ്പമല്ല പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യം. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ലോട്ടറി സമ്മാനം ലഭിച്ചാല്‍ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

3 / 5
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സമ്മാനം ലഭിച്ചാല്‍ രക്ഷിതാക്കള്‍ ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇതോടൊപ്പം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും രക്ഷിതാവിന്റെ തിരിച്ചറിയല്‍ രേഖയും സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. സമ്മാനം ലഭിച്ച ടിക്കറ്റിന്റെ പുറകുവശത്ത് കുട്ടിയുടെ പേരും ഒപ്പും രേഖപ്പെടുത്താനും മറക്കരുത്.

4 / 5
സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ കോപ്പിയെടുത്ത് ഗസറ്റ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തുക, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഗ്രാഫുകള്‍, ഇതിലും ഗസറ്റഡ് ഓഫീസര്‍ ഒപ്പുവെച്ചിരിക്കണം. ഇതിനോടൊപ്പം സ്റ്റാമ്പ് രസീത് ഫോം റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് സമര്‍പ്പിക്കണം, ഇതിന് പുറമെ സമ്മാനം സ്വീകരിക്കുന്നതിനായി ഒരു അപേക്ഷയും സമര്‍പ്പിക്കേണ്ടതാണ്. പണം കൈപ്പറ്റുന്നതിനായി കുട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നല്‍കേണ്ടത്.

5 / 5
Follow Us