Antivenom: എന്തുകൊണ്ടാണ് കേരളത്തിലെ എല്ലാ ആശുപത്രികളിലും ആന്റിവെനം ഇല്ലാത്തത്?
Kerala Antivenom Availability Where You Can Get It: ആന്റിവെനം ലഭിക്കുന്ന ആശുപത്രികള്‍ കണ്ടെത്താന്‍ പൊതുജനങ്ങള്‍ നേരിടുന്ന വെല്ലുവിളി തന്നെയാണ് ഭൂരിഭാഗം മരണങ്ങള്‍ക്കും കാരണം. ആന്റിവെനം ലഭിക്കുന്ന ഒട്ടേറെ ആശുപത്രികള്‍ കേരളത്തിലുണ്ടെങ്കിലും എല്ലായിടത്തും ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എല്ലായിടത്തും ആന്റിവെനം ഇല്ലാത്തത് ആളുകള്‍ ആശങ്കയുണ്ടാക്കുന്നു. ഇതിന് വിവിധ കാരണങ്ങളാണ് പറയപ്പെടുന്നത്, അവ പരിശോധിക്കാം...
സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കൃത്യസമയത്ത് ആന്റിവെനം നല്‍കുന്നതില്‍ പരാജയപ്പെടുന്നത് പലരുടെയും ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ആന്റിവെനം ലഭിക്കുന്ന ആശുപത്രികള്‍ കണ്ടെത്താന്‍ പൊതുജനങ്ങള്‍ നേരിടുന്ന വെല്ലുവിളി തന്നെയാണ് ഭൂരിഭാഗം മരണങ്ങള്‍ക്കും കാരണം. ആന്റിവെനം ലഭിക്കുന്ന ഒട്ടേറെ ആശുപത്രികള്‍ കേരളത്തിലുണ്ടെങ്കിലും എല്ലായിടത്തും ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എല്ലായിടത്തും ആന്റിവെനം ഇല്ലാത്തത് ആളുകള്‍ ആശങ്കയുണ്ടാക്കുന്നു. ഇതിന് വിവിധ കാരണങ്ങളാണ് പറയപ്പെടുന്നത്, അവ പരിശോധിക്കാം…
എന്തുകൊണ്ട് എല്ലായിടത്തും ഇല്ല?
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍, എന്നാല്‍ എല്ലായിടത്തുമില്ല, മറ്റ് തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ആന്റിവെനം ലഭിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലൊന്നും തന്നെ ഈ സൗകര്യം ഇതുവരെ എത്തിയിട്ടില്ല എന്നതാണ് വസ്തുത. എന്തുകൊണ്ട് ലഭ്യമല്ലെന്ന് നോക്കാം.
പരിശീലനം നേടിയവര്‍ വേണം
ആന്റിവെനം നല്‍കുന്നത് ചിലപ്പോള്‍ അലര്‍ജിയുള്‍പ്പെടെയുള്ള അവസ്ഥകള്‍ ഉണ്ടാക്കിയേക്കാം, അതിനാല്‍ തന്നെ ആന്റിവെനം നല്‍കുന്നതിന് പരിശീലനം നേടിയ ഡോക്ടര്‍മാരും സ്റ്റാഫും ആവശ്യമാണ്.
ആവശ്യകത
പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ മാത്രമാണ് ആന്റിവെനം കൂടുതലായി സ്റ്റോക്ക് ചെയ്യുന്നത്. ഉപയോഗശൂന്യമായി പോകാന്‍ സാധ്യതയുള്ളതിനാലാണ് എല്ലായിടത്തേക്കും എത്തിക്കാത്തത്.
സാമ്പത്തികം
ആന്റിവെനം സംഭരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് ആശുപത്രികള്‍ക്ക് സാമ്പത്തിക ചെലവ് ഉണ്ടാക്കുന്നു, ഇവ ഉപയോഗിക്കാതെ ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ ചെലവ് ഇരട്ടിയാണ്.
എവിടെയെല്ലാം കിട്ടും?
കേരളത്തിലെ ഓരോ ജില്ലയിലെയും ഏതെല്ലാം ആശുപത്രികളില്‍ ആന്റിവെനം ലഭിക്കുമെന്ന് നോക്കാം.
തിരുവനന്തപുരം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ്, SAT തിരുവനന്തപുരം, ജനറല്‍ ആശുപത്രി, തിരുവനന്തപുരം, ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര, PRS ഹോസ്പിറ്റല്‍, കിള്ളിപ്പാലം, സിഎസ്‌ഐ മെഡിക്കല്‍ കോളേജ്, കാരക്കോണം, ഗോകുലം മെഡിക്കല്‍ കോളേജ്, വെഞ്ഞാറമൂട്, KIMS ആശുപത്രി
കൊല്ലം
ജില്ലാ ആശുപത്രി, കൊല്ലം, താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര, താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂര്‍, താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട, താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി, ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി, സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, അഞ്ചല്‍, ഉപാസന ഹോസ്പിറ്റല്‍, കൊല്ലം, ട്രാവന്‍കൂര്‍ മെഡിസിറ്റി,
കൊല്ലം, സര്‍ക്കാര്‍ ജില്ലാ ആശുപത്രി, കൊല്ലം, ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം
പത്തനംതിട്ട
ജനറല്‍ ആശുപത്രി, പത്തനംതിട്ട, ജനറല്‍ ആശുപത്രി, അടൂര്‍, ജനറല്‍ ആശുപത്രി, തിരുവല്ല, ജില്ലാ ആശുപത്രി, കോഴഞ്ചേരി, താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി, താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി, പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല , ഹോളിക്രോസ് ആശുപത്രി, അടൂര്‍, തിരുവല്ല മെഡിക്കല്‍ മിഷന്‍
ആലപ്പുഴ
ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, മാവേലിക്കര, താലൂക്ക് ആസ്ഥാന ആശുപത്രി, ചേര്‍ത്തല, താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂര്‍, കെ സി എം ആശുപത്രി, നൂറനാട്
കോട്ടയം
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം, ജനറല്‍ ആശുപത്രി, കോട്ടയം, ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി, സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി, താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം, കാരിത്താസ് ആശുപത്രി, ഭാരത് ഹോസ്പിറ്റല്‍
ഇടുക്കി
ജില്ലാ ആശുപത്രി, പൈനാവ്, താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ, താലൂക്ക് ആസ്ഥാന ആശുപത്രി, നെടുക്കണ്ടം, താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട്, താലൂക്ക് ആശുപത്രി, അടിമാലി, പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം
എറണാകുളം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊച്ചി, ജനറല്‍ ആശുപത്രി, എറണാകുളം, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി, മാര്‍ ബസേലിയോസ് ആശുപത്രി, കോതമംഗലം, ചാരിസ് ഹോസ്പിറ്റല്‍, മൂവാറ്റുപുഴ, ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി, അങ്കമാലി, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം, ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം, അമൃത മെഡിക്കല്‍ കോളേജ്, എറണാകുളം, ലേക് ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം, സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, വാഴക്കുളം, താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂര്‍
Also Read: Anti Venom: എന്താണ് ആന്റിവെനം? പാമ്പ് കടിയേറ്റാൽ ആദ്യം പോകേണ്ട ആശുപത്രികളുടെ പട്ടിക ഇതാ…
തൃശ്ശൂര്‍
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജൂബിലി മെഡിക്കല്‍ മിഷന്‍, തൃശൂര്‍, ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി, മലങ്കര ആശുപത്രി, കുന്നംകുളം, എലൈറ്റ് ഹോസ്പിറ്റല്‍, കൂര്‍ക്കഞ്ചേരി, അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍, ജനറല്‍ ആശുപത്രി, തൃശ്ശൂര്‍, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി, താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂര്‍, താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി, താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്, താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം
പാലക്കാട്
സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ, പാലന ആശുപത്രി, വള്ളുവനാട് ഹോസ്പിറ്റല്‍, ഒറ്റപ്പാലം, പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സര്‍ക്കാര്‍ ജില്ലാ ആശുപത്രി, പാലക്കാട്, സേവന ഹോസ്പിറ്റല്‍, പട്ടാമ്പി, പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്, താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം
മലപ്പുറം
മഞ്ചേരി മെഡിക്കല്‍ കോളേജ്, അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍, കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ, മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ, മിഷന്‍ ഹോസ്പിറ്റല്‍, കോട്ടക്കല്‍, അല്‍ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ, ഇ എം എസ് ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ, ജില്ലാ ആശുപത്രി, തിരൂര്‍, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ
വയനാട്
ജില്ലാ ആശുപത്രി, മാനന്തവാടി, ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി, താലൂക്ക് ഹോസ്പിറ്റല്‍, വൈത്തിരി, ഡി എം വിംസ് ഹോസ്പിറ്റല്‍, മേപ്പാടി
കോഴിക്കോട്
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട്, ആസ്റ്റര്‍ മിംസ് ആശുപത്രി, കോഴിക്കോട്, ബേബി മെമ്മോറിയല്‍ ആശുപത്രി, ആശ ഹോസ്പിറ്റല്‍, വടകര, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേര്‍നല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട്, ജനറല്‍ ആശുപത്രി, കോഴിക്കോട്, ജില്ലാ ആശുപത്രി, വടകര, താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി
കണ്ണൂര്‍
പരിയാരം മെഡിക്കല്‍ കോളേജ്, സഹകരണ ആശുപത്രി, തലശേരി, എകെജി മെമ്മോറിയല്‍ ആശുപത്രി, ജനറല്‍ ആശുപത്രി, തലശേരി, ജില്ലാ ആശുപത്രി, കണ്ണൂര്‍
കാസര്‍ഗോഡ്
ജനറല്‍ ആശുപത്രി, കാസര്‍ഗോഡ്, ജില്ലാ ആശുപത്രി, കാനങ്ങാട്, ഹരിദാസ് ക്ലിനിക്, നീലേശ്വരം