AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

പാർവതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്നത് ഏത് തരം സിനിമ? പ്രഖ്യാപനം ഈ മാസം തന്നെയെന്ന് താരം!

Parvathy Thiruvothu Set to Announce First Directorial Venture Soon; Shares Vision and Genre: അഭിമുഖങ്ങളിലും അഭിനയ രംഗത്തും താൻ പുലർത്തുന്ന വ്യക്തത ഉറപ്പായും സംവിധാനം ചെയ്യുന്ന സിനിമയിലും കാണാനാനും എന്ന് പാർവതി ആദ്യം തന്നെ പറയുന്നുണ്ട്. “എൻ്റെ സിനിമ രാഷ്ട്രീയം സംസാരിക്കും എന്നത് നിങ്ങൾക്ക് ഉറപ്പിക്കാം. എന്നാൽ ആളുകളെ എൻ്റർടെയ്ൻ ചെയ്യുന്ന സിനിമകളാണ് എനിക്കും ഇഷ്ടം"

പാർവതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്നത് ഏത് തരം സിനിമ? പ്രഖ്യാപനം ഈ മാസം തന്നെയെന്ന് താരം!
പാർവതി തിരുവോത്ത്Image Credit source: Facebook Parvathy Thiruvothu
Sumeesh T Unneen
Sumeesh T Unneen | Published: 05 Sep 2026 | 02:56 PM

പാർവതി തിരുവോത്ത് സംവിധാന രംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത ഇതിനോടകം തന്നെ മലയാളികൾ കേട്ടതാണ്. ഇപ്പോഴിതാ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് കുടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം അതിൽ ഏറ്റവും പ്രധാനം ഈ മാസം അവസാനം തന്നെ സിനിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരും എന്നതാണ്. ‘പ്രഥമദൃഷ്ട്യ കുറ്റക്കാർ’ എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഏതുതരം സിനിമയയിരിക്കും സംവിധാനം ചെയ്യുക എന്നതടക്കമുള്ള വിവരങ്ങൾ താരം പങ്കുവച്ചത്.

അഭിമുഖങ്ങളിലും അഭിനയ രംഗത്തും താൻ പുലർത്തുന്ന വ്യക്തത ഉറപ്പായും സംവിധാനം ചെയ്യുന്ന സിനിമയിലും കാണാനാനും എന്ന് പാർവതി ആദ്യം തന്നെ പറയുന്നുണ്ട്. “എൻ്റെ സിനിമ രാഷ്ട്രീയം സംസാരിക്കും എന്നത് നിങ്ങൾക്ക് ഉറപ്പിക്കാം. എന്നാൽ ആളുകളെ എൻ്റർടെയ്ൻ ചെയ്യുന്ന സിനിമകളാണ് എനിക്കും ഇഷ്ടം. അതിനാൽ ഒരു ഹൈ ലെവൽ എൻ്റർടെയ്നർ സിനിമക്കായാണ് തയ്യാറെടുക്കുന്നത്” ഈ മാസം അവസാനത്തോടുകൂടി തന്നെ സിനിമയെ സംബബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പാർവതി പറഞ്ഞു.

Also Read: ‘ഒറ്റയ്ക്ക് തോണിയെടുത്ത് വലയെറിഞ്ഞ് മീൻ പിടിക്കുന്ന അവസ്ഥയിലെത്തി”; മാത്യുവിനെ കുറിച്ച് ഉണ്ണിമായ

ഒരു സ്ത്രീ കേന്ദ്രീക സിനിമ പ്രതീക്ഷിക്കമെന്നും പർവതി പറയുന്നുണ്ട്. താനൊരു സ്ത്രിയാണ് എന്നുള്ളതുകൊണ്ട് തന്നെ തൻ്റെ അനുഭവങ്ങളിൽ നിന്നുമായിരിക്കും സിനിമ സംഭവിക്കുക. എന്നാൽ അതിനർത്ഥം പ്രധാന കഥാപാത്രം സ്ത്രീയായിരിക്കും എന്നല്ല. അക്കാര്യത്തിൽ വ്യക്തയുണ്ട്. സ്ത്രീക:ളുടെ കാഴ്ചപ്പാടുകൾ എപ്പോഴും സ്ത്രീകൾക്ക് മാത്രമേ ചിത്രീകരിക്കാനാകും എന്നതിനോട് യോജിക്കുന്നില്ല. ഉള്ളൊഴുക്ക് എന്ന സിനിമ എഴുതിയതും സംവിധാനം ചെയ്തതും ഒരു പുരുഷനാണ് എന്ന് പാർവതി എടുത്തു പറയുന്നു.

ഒരു ജെൻഡർ മറ്റൊരു ജൃൻഡറിനെ സംവിധാബം ചെയ്യുന്നു എന്നതില്ല, കാഴ്ചപ്പാട് എവിടെ നിൽക്കുനു എന്നതിലാണ് കാര്യം. ആളുകളുടെ അനുഭവങ്ങളെ കുറിച്ചാണ് താൻ എപ്പോഴും ചിന്തിക്കാറുള്ളത്. ആളുകളെ ഒരേ പോലെ മനസ്സില്ലാക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം. കഥ പറയുമ്പോൾ വേർതിരിവില്ലാതെ ആളുകളെ അവതരിപ്പിക്കാൻ സാധിക്കണം. തൻ്റെ സിനിമയിൽ എല്ലാവർക്കും തുല്യ പ്രാധാന്യം ഉണ്ടാകും എന്ന് പാർവതി വ്യക്തമാക്കി. മലയാള സിനിമയിൽ ഒരു നിർമ്മാതാവായി മാറുക എന്നതും താൻ ആഗ്രഹിക്കുന്ന കാര്യമാണെന്നും ഭാവിയിൽ അതിന് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും പർവവതി കൂട്ടിച്ചേർത്തു.

English Summary

Actress Parvathy Thiruvothu has revealed that the official announcement of her directorial debut will happen by the end of this month. Speaking during promotions for Pradhaama Drishtya Kuttakar, she shared that her maiden film will be a high-level entertainer combining politics, human experiences, and balanced storytelling without gender bias.

Follow Us