AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കെഎസ്ആർടിസി ബസിൽ ഒപ്പമിരുന്ന യുവതിയെ കടന്നുപിടിച്ചു, ജീവനക്കാരനെ ഓടിച്ചിട്ട് പിടിച്ച് ​ഡ്രൈവർ

Woman assaulted on KSRTC bus in Alappuzha: സംഭവത്തിൽ പിടിയിലായിരിക്കുന്നത് കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണ് എന്നാണ് റിപ്പോർട്ട്. ആലപ്പുഴയിൽ നിന്ന് കെ എസ്ആർടിസിയിൽ കൊല്ലത്തേക്ക് പോകുകയായിരുന്നു യുവതി. രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിലായിരുന്നു ഇവർ ഇരുന്നിരുന്നത്. യുവതി മയങ്ങിയ സമയത്ത് സഹയാത്രികൻ അ‌വരെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി.

കെഎസ്ആർടിസി ബസിൽ ഒപ്പമിരുന്ന യുവതിയെ കടന്നുപിടിച്ചു, ജീവനക്കാരനെ ഓടിച്ചിട്ട് പിടിച്ച് ​ഡ്രൈവർ
Woman Assaulted On Ksrtc Bus In AlappuzhaImage Credit source: Vivek Nair/HTvia Getty Images
Prasanth Kumar
Prasanth Kumar | Published: 18 Jul 2026 | 10:48 AM

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച കേസിൽ ജീവനക്കാരൻ അ‌റസ്റ്റിൽ. ഇന്ന് രാവിലെ ആലപ്പുഴ- കൊല്ലം റൂട്ടിൽ ഹരിപ്പാട് വച്ചാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പിടിയിലായിരിക്കുന്നത് കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണ് എന്നാണ് റിപ്പോർട്ട്. ആലപ്പുഴയിൽ നിന്ന് കെ എസ്ആർടിസിയിൽ കൊല്ലത്തേക്ക് പോകുകയായിരുന്നു യുവതി. രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിലായിരുന്നു ഇവർ ഇരുന്നിരുന്നത്. ബസ് അ‌മ്പലപ്പുഴ ഭാഗത്ത് എത്തിയപ്പോൾ ആണ് ഒരു യാത്രക്കാരൻ കയറി ഇവരുടെ ഒപ്പം സീറ്റിലിരുന്നത്. ഇയാൾ കാക്കിയൂണിഫോം ആണ് ഇട്ടിരുന്നത്. യുവതി മയങ്ങിയ സമയത്ത് ഇയാൾ അ‌വരെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി.

യുവതി പെട്ടെന്ന് ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി. ഈ സമയം ബസിലെ ​ഡ്രൈവറായ ചെറുപ്പക്കാരൻ ഇയാളുടെ പിന്നാലെ ഓടുകയും പിടികൂടുകയുമായിരുന്നു. തുടർന്ന് ബസ് നേരേ ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് പോയി. സംഭവത്തിൽ യുവതി പരാതിപ്പെട്ടതോടെ പോലീസ് ഇയാൾക്കെതിരേ കേസെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Also Read: ലോകകപ്പ് ഫൈനലിൽ വൈദ്യുതി മുടങ്ങില്ല, ഒടുവിൽ പുതിയ തീരുമാനവുമായി കെ.എസ്.ഇ.ബി

പ്രതി കായംകുളം ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരനാണെന്നാണ് പോലീസ് നൽകിയ സൂചന. രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് ഇയാൾ സഹയാത്രികയോട് മോശമായി പെരുമാറിയത്. കേസിൽ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് പോലീസിൽ നിന്ന് അ‌റിയാൻ കഴിഞ്ഞിരിക്കുന്നത്. പ്രതിയുടെ പേരടക്കം കൂടുതൽ ഡീറ്റെയിൽസ് നിലവിൽ ലഭ്യമായിട്ടില്ല.

English Summary

An employee has been arrested in the case of a woman being molested on a KSRTC bus. The incident took place this morning at Haripad on the Alappuzha-Kollam route. It is reported that the person arrested in the incident is an employee of the Kayamkulam depot. The woman was going to Kollam from Alappuzha on the KSRTC. The complaint is that the accused, who boarded from the Ambalappuzha side, had molested the woman while she was asleep.

Follow Us