AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thrissur Woman Murder: തൃശൂരിൽ യുവതി വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

Woman found dead in Thrissur: ദിവ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.

Thrissur Woman Murder: തൃശൂരിൽ യുവതി വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
ദിവ്യ
nithya
Nithya Vinu | Published: 08 Jun 2025 15:47 PM

യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ വരന്തരപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ദിവ്യ ആണ് മരിച്ചത്. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ദിവ്യയെ ഭർത്താവ് കുഞ്ഞുമോൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. സംഭവത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദിവ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.

ദിവ്യ നെഞ്ചുവേദനയെ തുടർ‍ന്ന് മരിച്ചെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞത്. ഇൻക്വസ്റ്റിനിടെ പൊലീസിന് സംശയം തോന്നിയതിനെ തുടർന്ന് കുഞ്ഞുമോനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഫൊറൻസിക്, വിരലടയാള വിദ​ഗ്ധർ പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃത​ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മാവൻ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മയുടെ സഹോദരൻ (44) അറസ്റ്റില്‍. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ അയിരൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടുംബ പ്രശ്നം കാരണം ഇയാൾ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇതിനിടെയിലാണ് ഇയാൾ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച ഇയാൾ വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.