Woman Dead In Train: കൊച്ചിയിൽ ട്രെയിനിനുള്ളിൽ യുവതി മരിച്ച നിലയിൽ; വിവിധ ട്രെയിനുകൾ വൈകി
Woman Dead In Train Kochi: കാരയ്ക്കൽ എറണാകുളം എക്സ്പ്രസ്സിലെ കോച്ചിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് രാവിലെ സർവീസ് നടത്തിയിരുന്ന പല ട്രെയിനുകളെയും ഇത് ബാധിച്ചു. പല ട്രെയിനുകളും വൈകിയാണ് ഓടിയത്....

Train (4)
കൊച്ചി: ട്രെയിനിനുള്ളിൽ യുവതി മരിച്ച നിലയിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ട്രെയിനിൽ ഉള്ളിലാണ് സംഭവം. തമിഴ്നാട് നാഗപട്ടണം സ്വദേശിനിയായ ഇസൈവാണി ആണ് മരിച്ചത്. കാരയ്ക്കൽ എറണാകുളം എക്സ്പ്രസ്സിലെ കോച്ചിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് രാവിലെ സർവീസ് നടത്തിയിരുന്ന പല ട്രെയിനുകളെയും ഇത് ബാധിച്ചു. പല ട്രെയിനുകളും വൈകിയാണ് ഓടിയത്.
പുതുച്ചേരി കാരയ്ക്കൽ നിന്ന് വൈകിട്ട് 4.30ന് യാത്ര തിരിച്ച ട്രെയിനിലാണ് ഇസൈവാണി സഞ്ചരിച്ചിരുന്നത്. ട്രെയിൻ എറണാകുളത്ത് എത്തിയ ശേഷം കോച്ചിൽ കയറിയ യാത്രക്കാരാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ റെയിൽവേ പോലീസ് എത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ഇസൈവാണിയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.