കുടിച്ച ചായയുടെ പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മലപ്പുറത്ത് വയോധികന്റെ തട്ടുകട അടിച്ചു തകർത്ത യുവാവ് പിടിയിൽ
ബീഹ് തിരൂർ പറവണ്ണ സ്വദേശിയാണ് കൂടാതെ കാപ്പ കേസിലെ പ്രതികൂടിയാണ്. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം.തുടർന്ന് കടയിൽ ഉണ്ടായിരുന്ന പലഹാരങ്ങളും ഗ്ലാസ്സുകളും കസേരകളും ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചു തകർത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റബീഹ് കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട അറിയപ്പെടുന്ന ഒരു ഗുണ്ടയാണെന്നാണ് പോലീസ് നൽകുന്ന പ്രതികരണം.
മലപ്പുറം: തട്ടുകടയിൽ എത്തി ചായ കുടിച്ചതിനുശേഷം അതിന്റെ പണം ചോദിച്ചതിനുള്ള പകയിൽ വയോധികനെ ആക്രമിച്ചു. അദ്ദേഹം നടത്തുന്ന തട്ടു കടയിലാണ് യുവാവ് അതിക്രമിച്ചു കയറി കട തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. പ്രതി റബീഹ് (27) നെ തിരൂര് പോലീസ് ആണ് പിടികൂടിയത്. റബീഹ് തിരൂർ പറവണ്ണ സ്വദേശിയാണ് കൂടാതെ കാപ്പ കേസിലെ പ്രതികൂടിയാണ്. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം.
പറവണ്ണ മസ്ജിദിന്റെ സമീപത്ത് 65 വയസ്സുള്ള വയോധികൻ ഉപജീവനമാർഗമായി നടത്തിവന്നിരുന്ന തട്ടുകടയിൽ ആയിരുന്നു റബീഹിന്റെ ആക്രമണം. ചായ കുടിച്ചതിനുശേഷം പണം ആവശ്യപ്പെട്ടതോടെ ദേഷ്യത്തിൽ ആയ റബീഹ് കടയിൽ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ALSO READ:തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി: 58 കാരൻ അറസ്റ്റിൽ
തുടർന്ന് കടയിൽ ഉണ്ടായിരുന്ന പലഹാരങ്ങളും ഗ്ലാസ്സുകളും കസേരകളും ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചു തകർത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റബീഹ് കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട അറിയപ്പെടുന്ന ഒരു ഗുണ്ടയാണെന്നാണ് പോലീസ് നൽകുന്ന പ്രതികരണം.
അതേസമയം ആക്രമണത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് സൂചന. കൂടാതെ വയോധികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കിയ റിമൈൻഡ് ചെയ്തതായാണ് റിപ്പോർട്ട്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ 58 കാരൻ പിടിയിൽ
തിരുവനന്തപുരം : കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ 58 കാരൻ പിടിയിൽ. മുതുകുളം സ്വദേശിയായ ധർമ്മരാജൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സ് നിയമപ്രകാരം കേസെടുത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ 31ന് വൈകുന്നേരം ആണ് വിദ്യാർത്ഥിയെ വീടിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണമെന്ന നിലയിലാണ് കേസെടുത്തിരുന്നത് എങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിനുള്ളിലാണ്.
പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ പരിശോധനക്കൊടുവിലാണ് ധർമ്മരാജനെതിരെയും അന്വേഷണം ഉയർന്നത് എന്ന് റിപ്പോർട്ട്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്ന് കുട്ടിയെ പീഡിപ്പിച്ചതായി ഇയാൾ സമ്മതിക്കുകയായിരുന്നു. പിന്നാലെ ഇയാളെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ENGLISH SUMMARY
An elderly man was attacked in a fit of rage after he asked for money for his tea after arriving at a thatch shop. The youth broke into the thatch shop he was running, vandalized the shop and threatened to kill him. The accused, Rabih (27), was arrested by the Tirur police. Rabih is a native of Paravanna, Tirur and is also an accused in the Kappa case. The incident took place last night.