AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala Weather Forecast Today, Sept 21: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Kerala Rain Alert: ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Rain Alert September 21Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 21 Sep 2026 | 02:46 PM

സംസ്ഥാനത്ത് ഇന്ന് (സെപ്തംബര്‍ 21) എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. 23-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 24-ന് വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

25-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5-115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

മത്സ്യബന്ധനത്തിന് പോകരുത്‌

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35-45 കി.മീ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Also Read: Kerala Rain Travel Ban: കനത്ത മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ഇടിമിന്നലിന് സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് മിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെങ്കില്‍ ജനലും വാതിലും അടച്ചിടണം. ജനലിനും വാതിലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക. തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. ഇടിമിന്നലുള്ളപ്പോള്‍ ടെലഫോണ്‍ ഉപയോഗിക്കരുത്. ഇത്തരം സമയങ്ങളില്‍ മരച്ചുവട്ടില്‍ നില്‍ക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും പാടില്ല. മഴക്കാറ് കാണുമ്പോള്‍ ടെറസിലേക്കോ, മുറ്റത്തിലേക്കോ പോകരുത്. മിന്നലുള്ളപ്പോള്‍ കുളിക്കുന്നതും, ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം.

English Summary

The Indian Meteorological Department has issued a yellow alert for eight districts in Kerala today. Heavy rainfall is expected across central and southern parts of the state post-noon. The affected districts include Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur. Residents in these areas are advised to stay cautious and prepared for sudden weather changes.

Follow Us