UAE Weather Update: ശൈത്യകാലത്തെ വരവേൽക്കാൻ യു.എ.ഇ; താപനില കുറയും, വരും ദിവസങ്ങളിൽ മഴയും
Autumn Begins in UAE on September 23: Expect Cooler Days and Increased Rain Chances: ഈ സീസണിൽ ഏറ്റവും കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ സീസൺ പകുതിയിലെത്തുന്നതോടെ, അതായത് നവംബർ മാസത്തിൻ്റെ തുടക്കത്തോടെ താപനിലയിൽ കാര്യമായ കുറവുണ്ടാകും. ഈ സമയത്ത് ഉയർന്ന താപനില 31 ഡിഗ്രി സെൽഷ്യസിലേക്കും കുറഞ്ഞ താപനില 18 ദിഗ്രി സെൽഷ്യസിലേക്കും താഴും
ദുബായ്: യു.എ.ഇയിൽ വരും ദിവസങ്ങളിൽ ചൂടിന് ആശ്വാസമേകിക്കൊണ്ട് കാലാവസ്ഥയിൽ കാര്യമായ മായങ്ങൾ തന്നെ ഉണ്ടാകും. സെപ്റ്റബർ 23 ബുധനാഴ്ച പുലർച്ചെ 4:05-ന് യു.എ.ഇയിൽ തണുപ്പ് കാലത്തേക്ക് കടക്കുന്നതിന് മുന്നോടിയായി ശരത്കാലം ആരംഭിക്കും. യു,എ.ഇ നിവാസികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ആശ്വാസ വാർത്തയാണ്, കാരണം ഇപ്പോൾ അനുഭവിക്കുന്ന കടുത്ത ചുടിന് കാര്യമായ കുറവ് തന്നെ വരും ദിവസങ്ങളിൽ ഉണ്ടാകും. ആശ്വാസകരമായ കലാവസ്ഥയിലേക്ക് യു.എ.ഇ ക്രമേണെ നീങ്ങുകയാണ്. രാജ്യം പതുക്കെ ശൈത്യകാലത്തേക്ക് കടക്കുന്നതോടെ വരും ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യതയും വർധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ മാസത്തിൻ്റെ പകുതിയോടെ തന്നെ ആകാശത്ത് ശൈത്യകാല മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും, ശരത്കാലത്തിൻ്റെ പകുതി പിന്നിടുന്നതോടെ തന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്ന് എമിറേറ്റ് അസ്ട്രോണമി സോസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ വ്യക്തമാക്കി. സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെ മുകളിലായി വരുന്ന പ്രതിഭാസത്തോടെയാണ് ഈ സീസൺ ആരംഭിക്കുക., പിന്നീട് സുര്യൻ പതിയെ തെക്കോട്ട് നീങ്ങാൻ തുടങ്ങും. ‘ഓട്ടം’ സീസൺ ആരംഭിച്ച ശേഷമുള്ള ആദ്യ ആഴ്ചയിൽ പകലിനും രാത്രിക്കും ഏകദേശം തുല്യ ദൈർഘ്യമാണ് ഉണ്ടാവുക. എന്നാൽ പിന്നിട് രാത്രിയുടെ ദൈർഘ്യം വർധിച്ചുവരും.
Also Read: പറക്കും കാറുകൾ റാസൽഖൈമയിലും; അബുദാബി മുതൽ റാസൽഖൈമ വരെ പരീക്ഷണ പറക്കൽ ഉടൻ
ഈ സീസണിൽ ഏറ്റവും കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ സീസൺ പകുതിയിലെത്തുന്നതോടെ, അതായത് നവംബർ മാസത്തിൻ്റെ തുടക്കത്തോടെ താപനിലയിൽ കാര്യമായ കുറവുണ്ടാകും. ഈ സമയത്ത് ഉയർന്ന താപനില 31 ഡിഗ്രി സെൽഷ്യസിലേക്കും കുറഞ്ഞ താപനില 18 ദിഗ്രി സെൽഷ്യസിലേക്കും താഴും. ഡിസംബർ 22-ഓടെ ശൈത്യകാലത്തിലേക്ക് അടുക്കുന്ന ഘട്ടത്തിൽ ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് താഴും എന്നാണ് പ്രതീക്ഷിക്കുന്നത്.
‘ഓട്ടം’ സീസണിൽ ആദ്യ പകുതിയിൽ അന്തരീക്ഷ ഈർപ്പം വർധിക്കാൻ സാധ്യതുണ്ട്. ഇത് പുലർകാലങ്ങളിൽ മൂടൽമഞ്ഞിന് കാരണമാകും. കാലാവസ്ഥയിലെ ഈ മാറ്റങ്ങൾക്ക് പുറമെ ആകാശത്തും ചില പ്രത്യേകതകൾ ഈ സമയത്ത് കാണാനാകും. ഓറിയോൺ, ടോറസ്, ലിയോ, സിറിയസ്, കനോപ്പസ്, പ്ലീയാഡ്സ് തുടങ്ങിയ പ്രധാന നക്ഷത്രസമൂഹങ്ങളെ പ്രഭാതത്തിന് മുന്നോടിയായി കിഴക്കൻ ആകാശത്ത് വ്യക്തമായി തെളിഞ്ഞുകാണാനാകും.
English Summary
Autumn will officially begin in the UAE on September 23, bringing a gradual drop in temperatures. Experts predict increased chances of rain, early morning fog, and longer nights ahead.