AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Youths Vandalized Hotel: ഭക്ഷണം നൽകാൻ വൈകി; കാസർഗോഡ് ഹോട്ടൽ അടിച്ചുതകർത്തു; ജീവനക്കാർക്ക് പരിക്ക്

Youths Vandalized Hotel In Kasaragod: യുവാക്കളുടെ മർദനത്തിൽ ഇതര സംസ്ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് തൃക്കരിപ്പൂരില 'പോക്കോപ്' ഹോട്ടലിലാണ് സംഭവം.

Youths Vandalized Hotel: ഭക്ഷണം നൽകാൻ വൈകി; കാസർഗോഡ് ഹോട്ടൽ അടിച്ചുതകർത്തു;  ജീവനക്കാർക്ക് പരിക്ക്
Representational ImageImage Credit source: pepifoto/Getty Images
Sarika KP
Sarika KP | Updated On: 01 Jan 2026 | 04:42 PM

കാസർ​ഗോഡ്: ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് ഹോട്ടൽ അടിച്ച് തകർത്ത് യുവാക്കൾ. യുവാക്കളുടെ മർദനത്തിൽ ഇതര സംസ്ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് തൃക്കരിപ്പൂരില ‘പോക്കോപ്’ ഹോട്ടലിലാണ് സംഭവം. ഹോട്ടലിലേക്ക് നാല് യുവാക്കൾ ഭക്ഷണം കഴിക്കാൻ എത്തുകയായിരുന്നു.

എന്നാൽ‌ ഓർഡർ ചെയ്ത ഭക്ഷണ എത്താൻ വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയുമായിരുന്നു.ഇതിനു പിന്നാലെ ഹോട്ടൽ ഉടമ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചന്തേര പോലീസ് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിട്ടയ്ക്കുകയായിരുന്നു .

Also Read:അപ്പൂപ്പന്റെ തലയ്ക്ക് ചെറുമകൻ വെട്ടി, കാരണം ഒരു എ.ടി.എം.കാർഡ്

എന്നാൽ ഇതിനു പിന്നാലെ ഇരുപത്തിയഞ്ചോളം വരുന്ന സംഘം വീണ്ടും ഹോട്ടലിലെത്തി ആക്രമിക്കുകയായിരുന്നു. ഇവർ ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും പുറത്തു നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങൾ തകർക്കുകയും ചെയ്തു. പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.