AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ജീവനക്കാർക്ക് കുടിശ്ശിക എന്ന് ലഭിക്കും? കിട്ടുന്നത് ഇത്രയും രൂപ….

8th Pay Commission Updates: സാധാരണയായി ഓരോ പത്ത് വർഷം കൂടുമ്പോഴുമാണ് ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നത്. ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്നത് അനുസരിച്ച് വലിയൊരു തുക ലംപ്-സം ആയി ജീവനക്കാർക്ക് ലഭിക്കും.

8th Pay Commission: ജീവനക്കാർക്ക് കുടിശ്ശിക എന്ന് ലഭിക്കും? കിട്ടുന്നത് ഇത്രയും രൂപ….
പ്രതീകാത്മക ചിത്രംImage Credit source: anand purohit/Moment/Getty Images
Nithya Vinu
Nithya Vinu | Published: 01 Jan 2026 | 05:19 PM

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ ഏകദേശം രണ്ട് വർഷത്തോളം കാലതാമസം ഉണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റായ മദൻ സബ്നാവിസിന്റെ അഭിപ്രായത്തിൽ, എട്ടാം ശമ്പള കമ്മീഷൻ 2027-28 സാമ്പത്തിക വർഷത്തിലോ അല്ലെങ്കിൽ 2028-29 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലോ നടപ്പാക്കാനാണ് സാധ്യത. ഈ കാലതാമസം കാരണം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയൊരു തുക കുടിശ്ശികയായി ലഭിക്കും.

എട്ടാം ശമ്പള കമ്മീഷൻ

 

സാധാരണയായി ഓരോ പത്ത് വർഷം കൂടുമ്പോഴുമാണ് ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതോടെ 2026 ജനുവരി 1 മുതൽ എട്ടാം കമ്മീഷൻ പ്രാബല്യത്തിൽ വരും. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും പുതിയ ശമ്പള ഘടന നടപ്പിലാക്കലും 2026 അവസാനമോ 2027-ലോ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണത്തിനും അതിന്റെ ടേംസ് ഓഫ് റഫറൻസിനും (ToR) അം​ഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് സാധാരണയായി 18 മാസം സമയം നൽകാറുണ്ട്. വർദ്ധനവ് പ്രാബല്യത്തിൽ വരുന്ന തീയതി 2026 ജനുവരി 1 ആണെങ്കിലും, പുതിയ ശമ്പള സ്ലാബുകളുടെ അന്തിമ പ്രഖ്യാപനം ഇനിയും വൈകിയേക്കും.

ALSO READ: എട്ടാം ശമ്പള കമ്മീഷൻ ജനുവരി ഒന്ന് മുതൽ? കിട്ടുന്നത് ലക്ഷങ്ങൾ, ഏറ്റവും കൂടുതൽ ഇവർക്ക്…

 

കുടിശ്ശിക കണക്കാക്കുന്നത് എങ്ങനെ?

 

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിന് അനുസൃതമായി കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടിശ്ശിക ലഭിക്കും. ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്ന കാലയളവിലെ അധിക ശമ്പളമാണ് കുടിശ്ശികയായി നൽകുന്നത്. ഉദാഹരണത്തിന്, എട്ടാം ശമ്പള കമ്മീഷൻ 2027 മെയ് മാസത്തിലാണ് നടപ്പിലാക്കുന്നതെങ്കിൽ, 2026 ജനുവരി മുതൽ 2027 ഏപ്രിൽ വരെയുള്ള കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കും.

ജീവനക്കാർക്ക് ലഭിക്കുന്ന ഈ കുടിശ്ശിക തുക നികുതിക്ക് വിധേയമാണ്. ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്നത് അനുസരിച്ച് വലിയൊരു തുക ലംപ്-സം ആയി ജീവനക്കാർക്ക് ലഭിക്കും.

 

കുടിശ്ശികയായി എത്ര രൂപ ലഭിക്കും?

 

ശമ്പള വർദ്ധനവ് വഴി ലഭിക്കുന്ന അധിക തുകയെ ഈ മാസങ്ങൾ കൊണ്ട് ഗുണിച്ചാണ് കുടിശ്ശിക കണക്കാക്കുന്നത്. നിങ്ങളുടെ ശമ്പളത്തിൽ 5,000 രൂപയുടെ വർദ്ധനവ് ഉണ്ടാകുകയും നടപ്പിലാക്കാൻ 15 മാസം വൈകുകയും ചെയ്താൽ, 5,000 x 15 = 75,000 രൂപ കുടിശ്ശികയായി ലഭിക്കും.