Viral Video: വരനും വധുവും അങ്ങോട്ട് മാറി നിൽക്ക്…കല്യാണം തൂക്കി കാറ്ററിങ് ചേച്ചിയുടെ പാട്ട്
Catering Worker Viral Video: പഴയ തമിഴ് ആൽബം ഗാനമായ ‘പൂങ്കുയിലെ എത്തന നാളാ നാ കാത്തിറുന്തേ’ എന്ന ഗാനമാണ് യുവതി മനോഹരമായി ആലപിക്കുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വിവാഹ വീട്ടിൽ വരനും വധുവും ആണ് മെയിൻ. ഇത് കഴിഞ്ഞാണ് കസിൻസും സുഹൃത്തുക്കളും എല്ലാം. എന്നാൽ അവരെയെല്ലാം സൈഡ് ആക്കി കൊണ്ട് എത്തിയിരിക്കുകയാണ്കാറ്ററിങ്ങിനെത്തിയ യുവതി. വിവാഹവേദിയിൽ പാട്ടു പാടിയാണ് യുവതി താരമായത്.
പാട്ട് പാടി സദസ്സിനെ മുഴുവൻ കയ്യിലെടുക്കുകയായിരുന്നു യുവതി. പഴയ തമിഴ് ആൽബം ഗാനമായ ‘പൂങ്കുയിലെ എത്തന നാളാ നാ കാത്തിറുന്തേ’ എന്ന ഗാനമാണ് യുവതി മനോഹരമായി ആലപിക്കുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അടിമാലിയിൽ നടന്ന ഒരു വിവാഹ ചടങ്ങിലാണ് സംഭവം. കാറ്ററിങ് ടീമിനൊപ്പം വന്ന യുവതിയാണ് വിരുന്നിൽ പാടാൻ അവസരം ലഭിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചത്. വിഡിയോയിൽ യുവതിയുടെ മനോഹര ആലാപനം ആസ്വദിക്കുന്നവരെയും കാണാം. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഇതോടെ വലിയ കയ്യടികളാണ് ഗായികയ്ക്ക് ലഭിക്കുന്നത്.
നിരവധി പേരാണ് യുവതിയെ പ്രോത്സാഹിപ്പിച്ച് കമന്റിട്ടത്. ‘ചേച്ചിയുടെ ആലാപനം വളരെ പ്രഫഷനലായി തോന്നുന്നു’ എന്നാണ് ഒരാൾ കമന്റിട്ടത്.‘മികച്ച അവസരങ്ങൾ തേടിയെത്തട്ടെ’ എന്ന് ഗായികയെ ആശംസിച്ചവരും നിരവധിയാണ്. കാറ്ററിങ് തൊഴിലാളിക്ക് പാടാൻ അവസരം നൽകിയവർക്കും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.
View this post on Instagram