AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: മഴയും വെയിലും ഒന്നിച്ച്, മുന്നറിയിപ്പ് ഈ ജില്ലക്കാർക്ക്; കാലാവസ്ഥ ഇങ്ങനെ…

Kerala Rain Alert: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡിസംബർ 5 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Kerala Weather Update: മഴയും വെയിലും ഒന്നിച്ച്, മുന്നറിയിപ്പ് ഈ ജില്ലക്കാർക്ക്; കാലാവസ്ഥ ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 01 Jan 2026 | 03:18 PM

തിരുവനന്തപുരം: കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഡിസംബർ മൂന്ന് വരെ ചില ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശബരിമലയിലും സമാനകാലാവസ്ഥയാണ്. ഇന്ന് ഡിസംബർ സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും, ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മണിക്കൂറിൽ രണ്ട് സെ.മീ വരെ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2, 3 തീയതികളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതുണ്ട്.

 

ജില്ലകളിലെ മഴ മുന്നറിയിപ്പ്

 

ഡിസംബർ 1: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

ഡിസംബർ 2: ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി

ഡിസംബർ 3: ​ഗ്രീൻ അലർട്ട് – പത്തനംതിട്ട, എറണാകുളം, ഇടുക്കി

ഡിസംബർ 4, 5: ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: തുലാമഴ കുറഞ്ഞെന്നു കണക്ക്, പക്ഷെ ഇന്നു മഴയുണ്ട്… ഈ ജില്ലകളിൽ

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

ഇന്ന് (ഡിസംബർ 1) കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഡിസംബർ 5 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഡിസംബർ 1, 2: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഡിസംബർ 2 മുതൽ 5 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.