Aswanth Kok: മദ്യലഹരിയിൽ കാറോടിച്ച് ആപകടമുണ്ടാക്കി എന്ന് പരാതി; യുട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ
YouTuber Aswanth Kok Detained After Crashing Vehicle Under the Influence: സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടൂണ്ട്. മഹീന്ദ്ര ഥാറിലാണ് അശ്വന്ത് സഞ്ചരിച്ചിരുന്നത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ദൃശ്യങ്ങൾ പകർത്തിയ ആളോട് വീഡിയോ ‘എടുക്കുകയാണോ സാറേ’ അശ്വന്ത് കോക്ക് ചോദിക്കുന്നുണ്ട്. ഇദ്ദേഹം സഞ്ചരിച്ച വാഹനം കാറിലും ബൈക്കിലും ഉൾപ്പടെ ഇടിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്
കോഴിക്കോട്: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന പരാതിയെ തുടർന്ന് പ്രമുഖ യുട്യുബർ അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്വന്ത് ഓടിച്ച വാഹനം എരഞ്ഞിപ്പാലം സരോവരത്ത് വച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടക്കാവ് പൊലീസാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അപകടത്തെ തുടർന്ന് നാട്ടുകാർ അശ്വന്തിനെ തടഞ്ഞുവയ്കുകയായിരുന്നു. ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടൂണ്ട്. മഹീന്ദ്ര ഥാറിലാണ് അശ്വന്ത് സഞ്ചരിച്ചിരുന്നത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ദൃശ്യങ്ങൾ പകർത്തിയ ആളോട് വീഡിയോ ‘എടുക്കുകയാണോ സാറേ’ അശ്വന്ത് കോക്ക് ചോദിക്കുന്നുണ്ട്. ഇദ്ദേഹം സഞ്ചരിച്ച വാഹനം കാറിലും ബൈക്കിലും ഉൾപ്പടെ ഇടിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. അപകടത്തിന് ശേഷം അശ്വന്ത് കടന്നുകളയാൻ ശ്രമിച്ചു എന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇതോടെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി കാറിൽ നിന്നും ഇറക്കുന്ന സമയത്ത് മദ്യലഹരിയിലായിരുന്നു അശ്വന്ത് കോക്ക് എന്നാണ് ആരോപണം. ഇദ്ദേഹം ഷർട്ടിൻ്റെ ബട്ടണുകൾ നേരെയാക്കുന്നതും ദൃശ്യങ്ങളിൽ കാണാം. .
Also Read: 35 ലക്ഷത്തിൻ്റെ ഇന്നോവയ്ക്ക് ലാലേട്ടന്റെ 2255 ഫാൻസി നമ്പർ വാങ്ങി ചങ്ങനാശേരി എംഎൽഎ
നിരന്തരം വിവാദങ്ങൾ
അശ്വന്ത് കോക്ക് സിനിമകൾ റിവ്യൂൂ ചെയ്യുന്ന രീതിയും, ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളുമെല്ലാം മിക്കപ്പോഴും വിവാദമായി മാറാറുണ്ട്. എന്നാൽ ഈ രീതിയെ അംഗീകരികുകയും പിന്തുടരുകയും ചെയ്യുന്ന വലിയ ഒരു സമൂഹം സാമൂഹ്യ മാധ്യമങ്ങളിൽ ഇദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ട്. അടുത്തിടെ മാധവ് സുരേഷ് അശ്വന്ത് കോക്കിനെതിരെ ഉന്നയിച്ച ആരോപണവും അതിന് അശ്വന്ത് നൽകിയ മറുപടിയും വലിയ വിവാദമായി മാറിയിരുന്നു.
മാധവ് സുരേഷ് നായകാനായെത്തിയ ‘അങ്കം അട്ടഹാസം’ എന്ന സിനിമക്ക് മോശം റിവു പറയാതിരിക്കാൻ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അശ്വന്ത് കോക്കുമായി ബന്ധപ്പെട്ട ആളുകൾ വിളിച്ചിരുന്നു എന്നും അത് നിരസിച്ചതിനെ തുടർന്നാണ് സിനിമക്ക് നെഗറ്റിവ് റിവ്യൂ നൽകിയത് എന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെ മാധവ് സുരേഷും സിനിമയുടെ സംവുധായകനും ആരോപിച്ചത്. ഇതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് അശ്വന്ത് കോക്ക് പ്രതികരിച്ചത്. പണം ആവശ്യപ്പെട്ടു എന്ന ആരോപണം തെളിയിക്കാൻ അശ്വന്ത് കോക്ക് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അശ്വന്തിൻ്റെ പ്രതികരണത്തിനെതിരെ ഫിലിം ചേംബർ ഉൾപ്പടെ രംഗത്ത് വന്നിരുന്നു..
English Summary
Prominent YouTuber Aswanth Kok was taken into police custody in Kozhikode for allegedly driving drunk and crashing his Mahindra Thar into three vehicles. Locals detained him after he attempted to flee.