35 ലക്ഷത്തിൻ്റെ ഇന്നോവയ്ക്ക് ലാലേട്ടന്റെ 2255 ഫാൻസി നമ്പർ വാങ്ങി ചങ്ങനാശേരി എംഎൽഎ
Changanassery MLA Vinu Job gets fancy number 22255 for his vehicle: നിയമസഭയിലേക്കുള്ള തന്റെ കന്നി മത്സരത്തിൽ തന്നെ ജയിച്ചുകയറിയ ആളാണ് വിനു ജോബ്. യുഡിഎഫിന് വേണ്ടി, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രതിനിധിയായി മത്സരിച്ച അദ്ദേഹം എൽഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവും നിലവിലെ എംഎൽഎയുമായിരുന്ന ജോബ് മൈക്കിളിനെ പരാജയപ്പെടുത്തിയാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്.
2255 എന്ന നമ്പർ കേൾക്കുന്ന ഏതൊരു മലയാളിയും ആദ്യം ഓർക്കുക രാജാവിന്റെ മകനിലെ ലാലേട്ടന്റെ ഏറെ പ്രശസ്തമായ മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഡയലോഗ് ആയിരിക്കും. എന്നാൽ ഇനി ഈ നമ്പർ കേൾക്കുമ്പോൾ ചങ്ങനാശേരിക്കാർക്ക് ഓർക്കാൻ ഇനി മറ്റൊന്നുകൂടി ഉണ്ട്, അവരുടെ സ്വന്തം എംഎൽഎ വിനു ജോബ് കുഴിമണ്ണിലിന്റെ വണ്ടി. തന്റെ പുതിയ ഇന്നോവ ഹൈക്രോസിന്റെ പുതിയ റീൽ പങ്കുവച്ചുകൊണ്ട് എംഎൽഎ തന്നെയാണ് ഈ ഫാൻസി നമ്പർ താൻ സ്വന്തമാക്കിയകാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. KL33 T 2255- എന്നതാണ് എംഎൽഎയുടെ വണ്ടിയുടെ നമ്പർ.
ആത്യാധുനിക ഇന്റീരിയർ, പ്രീമിയം ഫീച്ചറുകൾ ഡ്രൈവിംഗ് എക്‌സ്പീരിയൻസ് എന്നിവയാൽ കുടുംബങ്ങളെ ആകർഷിക്കുന്ന ഇന്നോവ ഹൈക്രോസ് ഇന്ത്യയിലെ മൾട്ടി പർപ്പസ് വാഹന (എംപിവി) വിപണിയിൽ ടൊയോട്ടയുടെ ആധിപത്യം ഊട്ടി ഉറപ്പിച്ച മോഡലാണ്. ലോങ് ഡ്രൈവ് കംഫർട്ട് ആണ് ഇതിന്റെ ഹൈലൈറ്റ്. ചങ്ങനാശേരിക്കാർക്കായി മണ്ഡലത്തിലും തലസ്ഥാനത്തും നിരന്തരം ഓടിനടക്കുന്ന എംഎൽഎയ്ക്ക് ഈ വാഹനം ഒരു മുതൽക്കൂട്ടാകും. ഏകദേശം 35 ലക്ഷം രൂപയ്ക്കടുത്ത് വിലയുള്ള വേരിയന്റാണ് എംഎൽഎ സ്വന്തമാക്കിയിരിക്കുന്നത്.
Also Raed: മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി എന്ന് പരാതി; യുട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ
നിയമസഭയിലേക്കുള്ള തന്റെ കന്നി മത്സരത്തിൽ തന്നെ ജയിച്ചുകയറിയ ആളാണ് വിനു ജോബ്. യുഡിഎഫിന് വേണ്ടി, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രതിനിധിയായി മത്സരിച്ച അദ്ദേഹം എൽഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവും നിലവിലെ എംഎൽഎയുമായിരുന്ന ജോബ് മൈക്കിളിനെ പരാജയപ്പെടുത്തിയാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്.
തൃക്കൊടിത്താനം ഡിവിഷനിൽ നിന്നുള്ള കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് വിനു ജോബ് നിയമസഭയിലേക്ക് മത്സരിച്ചത്. തുടർന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്ക് അടക്കം നടന്ന, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ഇന്നായിരുന്നു. ഉപതെരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതിന് പിന്നാലെയാണ് എംഎൽഎ തന്റെ പുതിയ ഫാൻസി നമ്പറിന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയത്.
ചങ്ങനാശേരി പായിപ്പാട് നാലുകോടി സ്വദേശിയാണ് വിനു ജോബ് കുഴിമണ്ണിൽ. മുൻപ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജനപ്രീതി പിടിച്ചുപറ്റിയിട്ടുള്ള നേതാവാണ്. ഇത്തവണ നിയമസഭയിലേക്ക് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 55,991 വോട്ട് നേടിയ വിനു ജോബ്, 8,368 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചങ്ങനാശേരിയുടെ പ്രതിനിധിയായി നിയമസഭയിലേക്ക് എത്തിയത്.
English Summary
Changanassery MLA Vinu Job has acquired the fancy number 2255 for his Innova High Cross. This is a number that is very familiar to Malayalis through the Mohanlal movie Rajavinte Makan. The MLA himself revealed that he had acquired this fancy number by sharing a reels video of his new Innova High Cross. The number of the MLA’s car is KL33 T 2255.