AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

P.H Kurian Passes Away : മുൻ അഡീഷ്ണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു

P.H Kurian Passes Away : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ( 67 ) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് അഞ്ചരയോടെ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. 1986 കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കോട്ടയം പാമ്പാടി സ്വദേശിയാണ്.

P.H Kurian Passes Away : മുൻ അഡീഷ്ണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു
P.h Kurian Image Credit source: Special Arrangement
Amal KV
Amal KV | Updated On: 26 Aug 2026 | 08:08 PM

തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ( 67 ) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് അഞ്ചരയോടെ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. 1986 കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കോട്ടയം പാമ്പാടി സ്വദേശിയാണ്. റവന്യൂ, വ്യവസായം, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. ഒഡീഷയിലും വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച പാമ്പാടിയിൽ വച്ച് നടക്കും.

കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ കുര്യൻ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ റിസർച്ച് നടത്തി വരുമ്പോൾ ആണ് സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സർവീസിൽ എത്തിയ അദ്ദേഹം റവന്യൂ, വ്യവസായം, ഐടി, ജലവിഭവം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി അഡീഷണൽ സെക്രട്ടറിയായും സേവനം ചെയ്തു. കേരളത്തിൽ വലിയ ദുരന്തം വിതച്ച ഓഖി, 2018 ൽ ഉണ്ടായ മഹാപ്രളയം തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ റവന്യൂ സെക്രട്ടറി എന്ന നിലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചിരുന്നു.

Also Read : മലപ്പുറത്ത് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കേന്ദ്ര സർവീസിലും മികച്ച പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനു ശേഷവും പൊതുരംഗത്ത് അദ്ദേഹം സജീവമായിരുന്നു. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ആദ്യ ചെയർമാൻയും ചുമതല വഹിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാങ്കേതി വകുപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

English Summary

Additional Chief Secretary P.H. Kurian (67) has passed away. He breathed his last around 5:30 PM today while undergoing treatment for cancer. He resided at Muttada in Thiruvananthapuram. A 1986-batch Kerala cadre officer, he hailed from Pampady in Kottayam. He had served as Principal Secretary in the Revenue, Industries, and Information Technology departments.

Follow Us