Menstrual Products Safety: പാഡുകൾ ഉപേക്ഷിക്കണോ?; മെൻസ്ട്രൽ കപ്പുകൾ നിങ്ങൾക്ക് സുരക്ഷിതമാണോ…

Reusable Menstrual Products Are Safe: നിങ്ങൾ മണിക്കൂറുകളോളം ഒരേ പാഡുകളോ മറ്റ് ഉല്പന്നങ്ങളോ ഉപയോ​ഗിക്കുകയാണെങ്കിൽ ആ ശീലം മാറ്റേണ്ട സമയമായിരിക്കുന്നു. പണ്ട് കാലങ്ങളിൽ തുണികളാണ് ആർത്തവ സമയത്ത് സ്ത്രീകൾ ഉപയോ​ഗിച്ചുകൊണ്ടിരുന്നത്. പിന്നീട് അവ പാഡുകളിലേക്ക് മാറി. ഇപ്പോഴിതാ മെൻസ്ട്രെൽ കപ്പുകൾ ഡിസ്കുകൾ തുടങ്ങി വിപണിയിൽ നിലവധി വസ്തുക്കൾ ലഭ്യമാണ്.

Menstrual Products Safety: പാഡുകൾ ഉപേക്ഷിക്കണോ?; മെൻസ്ട്രൽ കപ്പുകൾ നിങ്ങൾക്ക് സുരക്ഷിതമാണോ...

Menstrual Cup

Published: 

15 Aug 2025 | 06:11 PM

ആർത്തവം സ്ത്രീകളിൽ നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. ശാരീരികമായി നിരവധി ബുദ്ധിമുട്ടുകൾ ഈ സമയം മിക്ക സ്ത്രീകളും നേരിടേണ്ടി വരാറുണ്ട്. അമിതമായ രക്തസ്രാവം, വയറുവേദന, കൈകാലുകളിലെ വേദന, നടുവേദന തുടങ്ങി നിങ്ങളുടെ സ്വഭാവത്തിൽ പോലും മാറ്റങ്ങൾ കണ്ടുവരുന്നു. എന്നാൽ ഈ സമയം ഏറ്റവും കൂടുതൽ കരുതൽ നൽകേണ്ടത് ശുചിത്വത്തിനാണ്. കാരണം ചെറിയൊരു അശ്രദ്ധ പോലും വലിയ അണുബാധകൾക്ക് കാരണമാകും.

നിങ്ങൾ മണിക്കൂറുകളോളം ഒരേ പാഡുകളോ മറ്റ് ഉല്പന്നങ്ങളോ ഉപയോ​ഗിക്കുകയാണെങ്കിൽ ആ ശീലം മാറ്റേണ്ട സമയമായിരിക്കുന്നു. പണ്ട് കാലങ്ങളിൽ തുണികളാണ് ആർത്തവ സമയത്ത് സ്ത്രീകൾ ഉപയോ​ഗിച്ചുകൊണ്ടിരുന്നത്. പിന്നീട് അവ പാഡുകളിലേക്ക് മാറി. ഇപ്പോഴിതാ മെൻസ്ട്രെൽ കപ്പുകൾ ഡിസ്കുകൾ തുടങ്ങി വിപണിയിൽ നിലവധി വസ്തുക്കൾ ലഭ്യമാണ്. പാഡുകൾ കൃത്യമായ രീതിയിൽ നശിപ്പിച്ചുകളഞ്ഞാൽ അവ പരിസ്ഥിതിക്ക് ദോഷകരമാകില്ല. എന്നാൽ പുറത്തേക്ക് വലിച്ചെറിയുന്നത് പ്രകൃതിയെയും തിരിച്ച് മനുഷ്യനെയും ബാധിക്കുന്ന എന്ന് ഓർക്കുക.

ഇന്ന് മിക്ക സ്ത്രീകളും മെൻസ്ട്രെൽ കപ്പുകളിലേക്ക് മാറിയിരിക്കുന്നു. വീണ്ടും ഉപയോ​ഗിക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. കുറഞ്ഞത് ആറ് മണിക്കൂർ കൂടുമ്പോൾ ഇവ വൃത്തിയാക്കാൻ ശ്രമിക്കേണ്ടതാണ്. അല്ലാത്തപക്ഷം അണുബാധകൾക്ക് കാരണമാകുന്നു. അതേസമയം, അമേരിക്കയിൽ മാത്രം, ഓരോ വർഷവും ഏകദേശം 12 ബില്യൺ പാഡുകളും 7 ബില്യൺ ടാംപണുകളും ഉപേക്ഷിക്കപ്പെടുന്നതായാണ് കണക്കുകൾ. മിക്ക പാഡുകളും പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

‌ഇതുതന്നെയാണ് പലരും മെൻസ്ട്രെൽ കപ്പുകൾ ഉപയോ​ഗിക്കാൻ കാരണമായിരിക്കുന്നത്. 12 മണിക്കൂർ വരെ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സംരക്ഷണം നൽകാൻ ഇവയ്ക്ക് സാധിക്കുന്നു. അതുപോലെതന്നെയാണ് ഡിസ്കുകൾ (കപ്പുകൾ പോലെ തന്നെ രൂപകല്പന ചെയ്തിരിക്കുന്നത്). ടാംപണുകളുടെ കാര്യത്തിൽ ആശങ്കാജനകമായ ഒന്നാണ് ടോക്സിക് ഷോക്ക് സിൻഡ്രോം (TSS) ഉണ്ടാകാനുള്ള സാധ്യത. എന്നാൽ കപ്പുകളും ഡിസ്കുകളും ഉപയോഗിക്കുന്നവരിൽ ഇത് കുറവാണെന്നാണ് കണ്ടെത്തൽ.

പുനരുപയോഗിക്കാവുന്ന ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അല്പം ചിലവേറിയതായി തോന്നുമെങ്കിലും, നിങ്ങൾക്ക് അത് ഒരുപാട് കാലം ഉപയോ​ഗിക്കാൻ കഴിയുമെന്നത് ഓർക്കണം. ഇനി നിങ്ങൾക്ക് പാഡുകൾ ഉപേക്ഷിക്കാൻ താല്പര്യമില്ലെങ്കിൽ, പീരിയഡ് അടിവസ്ത്രങ്ങൾ പോലുള്ള പുനരുപയോഗിക്കാവുന്ന മറ്റ് മാർ​ഗവുമുണ്ട്. പ്ലാസ്റ്റിക് അധിഷ്ഠിത പാഡുകളുമായി ബന്ധപ്പെട്ട അലർജികൾ ഉണ്ടാക്കാതെ അവ നിങ്ങളെ സംരക്ഷിക്കും.

 

 

Follow Us
ചൂടിനെ തോൽപ്പിക്കാൻ ഒരു ഗ്ലാസ് മോര്! ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ഗ്യാസ് വേണ്ട, തീ പോലും കത്തിക്കാതെ അടിപൊളി കറി ഉണ്ടാക്കാം
സ്നേക് പ്ലാന്റ് ബാത്റൂമിൽ വളർത്തിയാൽ നേട്ടമോ?
മഷ്റൂം ഫ്രൈഡ് റൈസ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാൻ എളുപ്പമാണ്
ഭണ്ഡാരത്തിൽ നിന്നും നേരെ പോക്കറ്റിലേക്ക്, പൂജാരി കൈയ്യോടെ പിടിയിൽ
റോഹൻ കുന്നുമ്മലിനെ കാണാൻ സഞ്ജു സാംസൺ എത്തിയപ്പോൾ
ഹെൽമെറ്റുമില്ല, ബൈക്ക് റോങ് സൈഡിലും, ദേ യുവാക്കൾ എയറിൽ
താഴെത്തില്ലടാ! രാജവെമ്പാലയുടെ ശൗര്യം കണ്ടോ