5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Phone Addiction: നിങ്ങൾ ഫോണിന് അടിമയാണോ? ആ ശീലം ഒഴിവാക്കാൻ ഇതാ ചില എളുപ്പവഴികൾ

How To Remove Your Phone Addiction:‌‌ ജീവിതത്തിൽ മനുഷ്യരോട് സംസാരിക്കുന്നതിൻ്റെ തോത് ഡിജിറ്റൽ ഉപകരണത്തിൻ്റെ ഉപയോ​ഗത്തോട് കൂടി അവസാനിക്കുകയാണ് കണ്ടുവരുന്നത്. ഈ തരത്തിലുള്ള പെരുമാറ്റത്തെ 'ഫോൺ അഡിക്ഷൻ' അല്ലെങ്കിൽ 'നോമോഫോബിയ' എന്ന് വിളിക്കുന്നു. അവ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്നും അവയിലുള്ള അമിതമായ ആസക്തി കുറയ്ക്കേണ്ടതും എങ്ങനെയാണെന്ന് നോക്കാം.

Phone Addiction: നിങ്ങൾ ഫോണിന് അടിമയാണോ? ആ ശീലം ഒഴിവാക്കാൻ ഇതാ ചില എളുപ്പവഴികൾ
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 01 Mar 2025 16:49 PM

ഇന്നത്തെ കാലത്ത് ഡിജിറ്റൽ യു​ഗത്തിനോടൊപ്പമാണ് നമ്മുടെയും വളർച്ച. അതിനാൽ ഫോണിനോടും മറ്റ് ഡിദിറ്റൽ ഉപകരണങ്ങളോടുമുള്ള തലമുറയുടെ ആസക്തിയും വർദ്ധിച്ചുവരികയാണ്. ഫോണുകളിൽ മാത്രം ഒതുങ്ങിപോകുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവ വളരെ ഉപയോഗപ്രദമായ ഉപകരണങ്ങളാണെങ്കിലും പക്ഷേ അവ അമിതമായി ഉപയോഗിക്കുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും.

‌‌ജീവിതത്തിൽ മനുഷ്യരോട് സംസാരിക്കുന്നതിൻ്റെ തോത് ഡിജിറ്റൽ ഉപകരണത്തിൻ്റെ ഉപയോ​ഗത്തോട് കൂടി അവസാനിക്കുകയാണ് കണ്ടുവരുന്നത്. ഈ തരത്തിലുള്ള പെരുമാറ്റത്തെ ‘ഫോൺ അഡിക്ഷൻ’ അല്ലെങ്കിൽ ‘നോമോഫോബിയ’ എന്ന് വിളിക്കുന്നു. അവ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്നും അവയിലുള്ള അമിതമായ ആസക്തി കുറയ്ക്കേണ്ടതും എങ്ങനെയാണെന്ന് നോക്കാം.

ഒരു ഇടവേള എടുക്കുക

ആഴ്ചയിൽ ഒരു ദിവസം ഫോൺ ഇല്ലാതെ ഇരിക്കാൻ ശ്രമിക്കണം. ഇങ്ങനെ ചെയ്താൽ ഫോണിനോടുള്ള അടിമത്തം ഏറെകുറെ കുറയ്ക്കാൻ കഴിയും. ഇത് പരിശീലിക്കുന്നതിലൂടെ ഓഫ്‌ലൈനിലുള്ള കാര്യങ്ങളുമായി കൂടുതൽ തീവ്രമായി ഇടപഴകാൻ സാധിക്കും. ഒരു ദിവസത്തെ സമ്മർദ്ദം കുറയ്ക്കാനും നിങ്ങളുടെ ജീവിത നിലവാരം മൊത്തത്തിൽ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നതാണ്.

കിടപ്പുമുറിയിൽ ഫോൺ ചാർജ് ചെയ്യരുത്

കിടപ്പുമുറിയിൽ ഫോൺ ചാർജ് ചെയ്യുന്നത് രാത്രി വൈകിയും ഉപയോഗിക്കാൻ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. മറ്റെവിടെയെങ്കിലും ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിലൂടെ, ഡിജിറ്റലിലേക്കുള്ള ശ്രദ്ധ ഇതിലൂടെ കുറയുകയും ചെയ്യുന്നു. ഈ ലളിതമായ മാറ്റം മികച്ച ഉറക്കത്തിനും മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും കാരണമാകും.

നോട്ടിഫിക്കേഷനുകൾ ഓഫാക്കുക

നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി ഫോണുകളിൽ വരുന്ന നോട്ടിഫിക്കേഷനുകൾ ഓഫാക്കുക. നോട്ടിഫിക്കേഷനുകൾ ശ്രദ്ധയെ തടസ്സപ്പെടുത്തുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യും. അത്യാവശ്യമല്ലാത്ത അലേർട്ടുകൾ ഓഫാക്കുന്നതിലൂടെ ശ്രദ്ധ വ്യതിചലനങ്ങൾ കുറയ്ക്കുകയും നിങ്ങളുടെ സമയം കൂടുതൽ ഉദ്ദേശ്യപൂർവ്വം ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു.