AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen tips : ടൂത്ത് ബ്രഷ്, ടവലുകൾ, ടോയ്ലറ്റ് ബ്രഷ് ഇതെല്ലാം എത്രനാൾ കൂടുമ്പോൾ മാറ്റണം

When Should You Replace Your Kitchen Equipments: അടുക്കളയിലാണ് ഏറ്റവും കൂടുതൽ അണുക്കൾ വളരാൻ സാധ്യതയുള്ളത്. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌പോഞ്ചും സ്ലാബ് തുടയ്ക്കുന്ന തുണികളും 15 ദിവസം കൂടുമ്പോൾ നിർബന്ധമായും മാറ്റണം.

Kitchen tips : ടൂത്ത് ബ്രഷ്, ടവലുകൾ, ടോയ്ലറ്റ് ബ്രഷ് ഇതെല്ലാം എത്രനാൾ കൂടുമ്പോൾ മാറ്റണം
Tooth BrushImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 30 Jan 2026 | 09:29 PM

കൊച്ചി: വീട്ടിലെ സാധനങ്ങൾ കേടായാൽ മാത്രം മാറ്റുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ പുറമെ നോക്കിയാൽ കേടില്ലെന്ന് തോന്നുന്ന പല വസ്തുക്കളും യഥാർത്ഥത്തിൽ അണുക്കളുടെ കലവറയാണെന്ന് എത്രപേർക്കറിയാം? അടുക്കളയിലെ സ്പോഞ്ച് മുതൽ കിടപ്പുമുറിയിലെ മെത്ത വരെ കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

 

അടുക്കളയിൽ സൂക്ഷിക്കണം

 

അടുക്കളയിലാണ് ഏറ്റവും കൂടുതൽ അണുക്കൾ വളരാൻ സാധ്യതയുള്ളത്. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌പോഞ്ചും സ്ലാബ് തുടയ്ക്കുന്ന തുണികളും 15 ദിവസം കൂടുമ്പോൾ നിർബന്ധമായും മാറ്റണം. പാക്കറ്റ് തുറന്ന മസാലപ്പൊടികൾ ആറ് മാസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കേണ്ടതാണ്. വാട്ടർ ഫിൽട്ടറുകൾ 3 മുതൽ 6 മാസത്തിനുള്ളിൽ മാറ്റുന്നത് ശുദ്ധജലം ഉറപ്പാക്കാൻ സഹായിക്കും.

നമ്മുടെ വ്യക്തിശുചിത്വത്തിനായി ഉപയോഗിക്കുന്ന സാധനങ്ങൾക്കും നിശ്ചിത കാലാവധിയുണ്ട്

  • ടൂത്ത് ബ്രഷ്: 3-4 മാസം കൂടുമ്പോഴോ ഇഴകൾ അകന്നു തുടങ്ങുമ്പോഴോ മാറ്റണം.
  • ലൂഫ : നനവുള്ള സ്ഥലത്ത് ഇരിക്കുന്നതിനാൽ 2-3 മാസത്തിനുള്ളിൽ പുതിയത് ഉപയോഗിക്കണം.
  • ടവലുകൾ: കുളിക്കാനുപയോഗിക്കുന്ന ടവലുകൾ 1 മുതൽ 2 വർഷത്തിനുള്ളിൽ മാറ്റുന്നതാണ് ഉചിതം.
  • ടോയ്ലറ്റ് ബ്രഷ്: ആറ് മാസം മുതൽ ഒരു വർഷം വരെയാണ് ഇതിന്റെ ആയുസ്സ്.

 

ബെഡ്റൂമിലും ശ്രദ്ധ വേണം

 

നല്ല ഉറക്കത്തിനും നട്ടെല്ലിന്റെ ആരോഗ്യത്തിനും കിടപ്പുമുറിയിലെ സാധനങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച അരുത്. ബെഡ്ഷീറ്റുകൾ 2-3 വർഷം കൂടുമ്പോൾ മാറ്റാം. എന്നാൽ അഴുക്കും അണുക്കളും എളുപ്പത്തിൽ പിടിക്കുന്ന തലയിണകൾ 1-2 വർഷത്തിനുള്ളിൽ മാറ്റണം. മെത്തകൾ 8 മുതൽ 10 വർഷം കൂടുമ്പോൾ മാറ്റുന്നത് നടുവേദന ഒഴിവാക്കാൻ സഹായിക്കും.

നോൺ-സ്റ്റിക് പാത്രങ്ങളുടെ കോട്ടിങ് ഇളകിത്തുടങ്ങിയാൽ അത് ഉടൻ മാറ്റണം, അല്ലാത്തപക്ഷം മാരകമായ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ട്. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എസി എന്നിവ കൃത്യമായി സർവീസ് ചെയ്താൽ 10 മുതൽ 15 വർഷം വരെ സുരക്ഷിതമായി ഉപയോഗിക്കാം.

പഴയ സാധനങ്ങൾ വർഷങ്ങളോളം ഉപയോഗിക്കുന്നത് വഴി അലർജി, ചർമ്മരോഗങ്ങൾ, ശ്വസന പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വീടിനൊപ്പം ആരോഗ്യവും സുരക്ഷിതമാക്കാൻ ഈ ‘എക്സ്പയറി ഡേറ്റ്’ ഓർമ്മയിൽ വെക്കുക.