Health Tips: അമിതമായി വ്യായാമം ചെയ്യുന്നുണ്ടോ? എന്നാൽ ഈ ലക്ഷണങ്ങൾ കൂടി ശ്രദ്ധിച്ചോളൂ
Over Exercising Side Effects: ഓരോ പ്രായത്തിനും ശരീരത്തിനും ആവശ്യമായ വ്യായമം മാത്രമെ ചെയ്യാവൂ. എല്ലാത്തിനെയും പോലെ തന്നെ വ്യായാമം അമിതമാകുന്നതും ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങൾക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നു.

പ്രതീകാത്മക ചിത്രം
എന്നും എപ്പോഴും നല്ല ആരോഗ്യത്തോടെ ജീവിക്കാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യത കുറയ്ക്കാനും വ്യായാമം എന്തുകൊണ്ടും ഉചിതമായ നല്ലൊരു പ്രവർത്തിയാണ്. എന്നുകരുതി ദിവസവും അതികഠിനമായ വ്യായാമം ചെയ്യണമെന്നല്ല. ഓരോ പ്രായത്തിനും ശരീരത്തിനും ആവശ്യമായ വ്യായമം മാത്രമെ ചെയ്യാവൂ. എല്ലാത്തിനെയും പോലെ തന്നെ വ്യായാമം അമിതമാകുന്നതും ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങൾക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നു.
വ്യായാമം അമിതമാകുമ്പോൾ അതിൻ്റെ ചില ലക്ഷണങ്ങൾ നമ്മുടെ ശരീരം തന്നെ കാണിച്ച് തരാറുണ്ട്. വ്യായാമം ചെയ്യുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവയെല്ലാം.
പ്രകടനം കുറയുന്നു: നിങ്ങൾക്കാകുന്ന വിധം പരിശ്രമിച്ചിട്ടും കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് ശ്രദ്ധിക്കണം. ദിവസേന ചെയ്യുന്ന വ്യായാമം പോലും വളരെ കഠിനമായി തോന്നുന്ന സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. താൽക്കാലികമായി വ്യായാമം നിർത്തിവയ്ക്കാനുള്ള സൂചനയാകാം ഇവയെല്ലാം.
Also Read:തണുപ്പുകാലമെത്തി… ഇനി നടക്കാനും ഓടാനും പോകും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ക്ഷീണം: തീവ്രത കുറഞ്ഞ വ്യായാമം ചെയ്തിട്ടും ഉണ്ടാകുന്ന ക്ഷീണം, വിശ്രമിച്ചിട്ടും വിട്ടുമാറാതെ പിടികൂടുന്ന ക്ഷീണം ഇവയെല്ലാം കഠിനമായ വ്യായമത്തിൻ്റെ അനന്തരഫലങ്ങളാണ്. അമിതമായി വ്യായാമം ചെയ്യുന്നതിൻ്റെ സൂചനയായും ഇതിനെ കണക്കാക്കാം.
ഉറക്ക പ്രശ്നങ്ങൾ: അമിത പരിശീലനം കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളെ ഉയർത്തുന്നു. ഇതാകട്ടെ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം തടസ്സപ്പെടുത്തുന്നു. കൂടാതെ വിശ്രമിക്കുമ്പോൾ പോലും ഹൃദയമിടിപ്പ് പതിവിലും ഉയർന്നതായിരിക്കാനും സാധ്യത ഏറെയാണ്. ഈ സൂചനകളിൽ നിന്നെല്ലാം നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങളുടെ ശരീരം സമ്മർദ്ദത്തിലാണെന്നാണ്.
പതിവ് അസുഖങ്ങൾ / പരിക്കുകൾ: നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ നിരന്തരം പരിക്കുകൾ സംഭവിക്കുന്നത് എന്നിവ വ്യായാമം അമിതമാകുന്നതിൻ്റെ ലക്ഷണങ്ങളാണ്. ഇടയ്ക്കിടെ ജലദോഷം പിടിപെടുക, കാലിലെ വേദന, അല്ലെങ്കിൽ സന്ധി വേദന എന്നിവ നേരിടുകയോ ചെയ്യുകയാണെങ്കിൽ, ചെയ്യുന്ന വ്യായാമത്തിൻ്റെ തോത് കുറയ്ക്കാൻ ശ്രമിക്കുക.