AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം ഇപ്പോൾ വാങ്ങുന്നത് ലാഭമോ? ഇന്നത്തെ വില ഇങ്ങനെ

Kerala Gold, Silver Rate Today: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതാണ് വിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ഡോളറിന്‍റെ കുതിപ്പും ഇന്ത്യൻ രൂപയുടെ ഇടിവും നിക്ഷേപകരുടെ തീരുമാനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Kerala Gold Rate: സ്വർണം ഇപ്പോൾ വാങ്ങുന്നത് ലാഭമോ? ഇന്നത്തെ വില ഇങ്ങനെ
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 12 Mar 2026 | 09:38 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില താഴേക്ക്. 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,18,960 രൂപയായി. ഗ്രാമിന് 14,870 രൂപയാണ് വില. യുദ്ധത്തിന് പിന്നാലെ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി വില കൂടുകയായിരുന്നു.  വിപണിവില 1,18,960 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. അതേസമയം വെള്ളി വില കൂടി. ഗ്രാമിന് 299.90 രൂപ, കിലോയ്ക്ക് 299900 രൂപ നിരക്കിലാണ് വ്യാപാരം.

ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. മാർച്ച് 9 വരെ സ്വർണവില തുടർച്ചയായി താഴുകയായിരുന്നു. എട്ടിന് 120000 രൂപയായിരുന്നെങ്കിൽ ഒമ്പതാം തീയതി 118560 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് മാർച്ച് 10ന് വില 119080 രൂപയായി കൂടി. മാർച്ച് 11 പവന് 119760 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയോടെ വിലയിൽ നേരിയ ഇടിവ് സംഭവിച്ചു, വില 1,19,320 രൂപയായി.

വരും​ദിവസങ്ങളിൽ സ്വർണവിലയിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതാണ് വിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ഡോളറിന്‍റെ കുതിപ്പും ഇന്ത്യൻ രൂപയുടെ ഇടിവും നിക്ഷേപകരുടെ തീരുമാനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വർണവിലയിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുക സാധ്യമല്ലെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം പരിഹാരത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനവും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. വിലയുടെ റെക്കോർഡ് കുതിപ്പ്, സാധാരണക്കാർക്ക് സ്വർണത്തോടുള്ള പ്രിയം കുറച്ചിട്ടുണ്ട്. കൂടാതെ, ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭമാണോ എന്ന സംശയവും അവർക്കിടയിൽ നിലനിൽക്കുന്നു.

ALSO READ: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് ഒരു പവന് കൊടുക്കേണ്ടത്…

ഈ സാഹചര്യത്തിൽ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാൻ സാധിക്കും. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍ അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാവുന്നതാണ്. സ്വര്‍ണ വില കൂടിയാലും ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും നിങ്ങൾക്ക് സ്വർണം വാങ്ങാൻ ഇതിലൂടെ സാധിക്കും.

മാർച്ച് മാസത്തെ സ്വർണവില

മാർച്ച് 1 – 1,26,920

മാർച്ച് 2 – 124520

മാർച്ച് 2 – 125040 (ഉച്ചയ്ക്ക്)

മാർച്ച് 3 – 124680

മാർച്ച് 3 – 122920 (ഉച്ചയ്ക്ക്)

മാർച്ച് 4 – 120640

മാർച്ച് 5 – 119920

മാർച്ച് 5 – 119440 (ഉച്ചയ്ക്ക്)

മാർച്ച് 6 – 118880

മാർച്ച് 6 – 1,18,160 (ഉച്ചയ്ക്ക്)

മാർച്ച് 7 – 120000

മാർച്ച് 8 – 120000

മാർച്ച് 9 – 118560

മാർച്ച് 10 – 1,19,080

മാർച്ച് 11 – 119760

മാർച്ച് 11 – 1,19,320 (വൈകിട്ട്)

മാർച്ച് 12 – 1,18,960

 

Follow Us