AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cauliflower Clean​ing: കോളിഫ്ലവർ ഇങ്ങനെ വേണം വൃത്തിയാക്കാൻ: പുഴുക്കളും അഴുക്കും പമ്പ കടക്കും

How To Clean Cauliflower: കൃഷിയിടങ്ങളിൽ തളിക്കുന്ന കീടനാശിനിയും മറ്റ് രാസവസ്തുക്കളുടെയും ഉപയോ​ഗവും ഇവയിൽ പറ്റിപിടിച്ചിരിക്കാം. ഇതെല്ലാം ഓർത്ത് ആരും കോളുഫ്ലവർ വാങ്ങാതെയിരിക്കണ്ട. അടുക്കളയിലെ നിത്യോപയോ​ഗ സാധനങ്ങൾ മാത്രം ഉപയോ​ഗിച്ചുകൊണ്ട് എങ്ങനെ കോളിഫ്ലവർ വൃത്തിയായി കഴുകിയെടുക്കാമെന്ന് നോക്കാം.

Cauliflower Clean​ing: കോളിഫ്ലവർ ഇങ്ങനെ വേണം വൃത്തിയാക്കാൻ: പുഴുക്കളും അഴുക്കും പമ്പ കടക്കും
CauliflowerImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 08 Nov 2025 17:33 PM

കോളിഫ്ലവർ കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. രുചികരമായ പരതരം വിഭവങ്ങളൊരുക്കാൻ കോളിഫ്ലവർ ധാരാളം മതി. പക്ഷേ അവ നല്ല രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ വയറിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം. ചില സമയങ്ങളിൽ കോളിഫ്ലവർ മുറിക്കുമ്പോൾ അതിനിടയിൽ നിന്ന് പുഴുക്കളും മറ്റ് അഴുക്കളും പുറത്തുവരാറുണ്ട്. പുറമെ നോക്കുമ്പോൾ വൃത്തിയായി കാണുമെങ്കിലും ഉള്ളിൽ അത്ര നല്ലതാവണമെന്നില്ല.

കൂടാതെ കൃഷിയിടങ്ങളിൽ തളിക്കുന്ന കീടനാശിനിയും മറ്റ് രാസവസ്തുക്കളുടെയും ഉപയോ​ഗവും ഇവയിൽ പറ്റിപിടിച്ചിരിക്കാം. ഇതെല്ലാം ഓർത്ത് ആരും കോളുഫ്ലവർ വാങ്ങാതെയിരിക്കണ്ട. അടുക്കളയിലെ നിത്യോപയോ​ഗ സാധനങ്ങൾ മാത്രം ഉപയോ​ഗിച്ചുകൊണ്ട് എങ്ങനെ കോളിഫ്ലവർ വൃത്തിയായി കഴുകിയെടുക്കാമെന്ന് നോക്കാം. പ്രത്യേകതരം ഘടനയായതിനാൽ ഇവ സൂക്ഷമമായി കഴുകേണ്ടത് വളരെ പ്രധാനമാണ്. മണ്ണിനോട് ഇണങ്ങി വളരുന്ന പച്ചക്കറിയായതുകൊണ്ട് തന്നെ മണ്ണും സൂക്ഷമ ജീവികളും പുഴുക്കളും കീടനാശിനിയുമെല്ലാം ഇവിയിലുണ്ടാകും.

ALSO READ: മുള വന്ന ഉരുളക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും? ശ്രദ്ധക്കണേ ആരോ​ഗ്യ കാര്യമാണ്

എങ്ങനെ വൃത്തിയാക്കാം?

ഒരു വലിയ പാത്രത്തിൽ ചൂടുവെള്ളമെടുക്കുക. അമിതമായി തിളപ്പിക്കരുത്. അതിലേക്ക് 2 ടേബിൾസ്പൂൺ ഉപ്പ്, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ വിനാഗിരി എന്നിവ ചേർക്കുക. ആദ്യം പുറത്തെ പച്ച ഇലകൾ നീക്കം ചെയ്ത് കോളിഫ്ളവർ ഇടത്തരം വലിപ്പമുള്ള കഷണങ്ങളാക്കി മുറിക്കുക. ശേഷം അവ ഇതിലേക്ക് ഇട്ട് കൊടുക്കുക. അതിലെ അഴുക്കും പ്രാണികളെയും നീക്കം ചെയ്യാൻ ഏറ്റവും അനുയോജ്യമായ മാർ​ഗമാണിത്. 15-20 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം ഈ വെള്ളം ഊറ്റിക്കളയുക. എന്നിട്ട് പൈപ്പ് തുറന്നിട്ടുകൊണ്ട് അതിൽ വൃത്തിയായി കഴുകിയെടുക്കുക.

വൃത്തിയാക്കിയ കോളിഫ്‌ളവർ ഒരു കിച്ചൺ ടവ്വലിൽ നിരത്തി ഉണക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് പാചകം ചെയ്യുമ്പോൾ കോളിഫ്ളവർ കുഴഞ്ഞുപോകാതിരിക്കാൻ സഹായിക്കുന്നു. ഒരു കാരണവശാലും കോളിഫ്ലവർ വൃത്തിയാക്കാതെ ഉപയോ​ഗിക്കരുത്. അല്ലെങ്കിൽ അതിൽ ഒളിച്ചിരിക്കുന്ന പുഴുക്കളെയോ അഴുക്കിനെയോ നീക്കം ചെയ്യാനാവില്ല.

ചെറുചൂടുവെള്ളത്തിൽ ബേക്കിങ് സോഡ ഉപയോഗിച്ചും കോളിഫ്ളവർ വൃത്തിയാക്കാം. കോളിഫ്‌ളവർ നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ കഴിക്കാവൂ. കോളിഫ്‌ളവർ വൃത്തിയാക്കി ഉണക്കിയ ശേഷം, വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാനാവും. അധികം ദിവസം വയ്ക്കാതെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.