Beetroot: ഒരു കഷ്ണം ബീറ്റ്റൂട്ട്, 5 വഴികളും; ഇതറിഞ്ഞില്ലെങ്കിൽ നഷ്ടമാണേ….

Beetroot for Skin Care: ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും പ്രകൃതിദത്തമായ തിളക്കം നൽകാനും സഹായിക്കും. ചർമ്മസംരക്ഷണത്തിന് ഇനി കെമിക്കലുകൾ ഉപയോ​ഗിക്കേണ്ട, ഒരു കഷ്ണം ബീറ്റ്റൂട്ട് മാത്രം മതി, ഫലം ഉറപ്പാണ്. ചർമ്മസംരക്ഷണത്തിന് ബീറ്റ്റൂട്ട് ഉപയോ​ഗിച്ച് ചെയ്യാവുന്ന 5 കാര്യങ്ങൾ നോക്കിയാലോ...

Beetroot: ഒരു കഷ്ണം ബീറ്റ്റൂട്ട്, 5 വഴികളും; ഇതറിഞ്ഞില്ലെങ്കിൽ നഷ്ടമാണേ....

പ്രതീകാത്മക ചിത്രം

Published: 

07 Apr 2026 | 05:08 PM

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും മികച്ച ഒരു മാർ​ഗമാണ് ബീറ്ററൂട്ട്. ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും പ്രകൃതിദത്തമായ തിളക്കം നൽകാനും സഹായിക്കും. ചർമ്മസംരക്ഷണത്തിന് ഇനി കെമിക്കലുകൾ ഉപയോ​ഗിക്കേണ്ട, ഒരു കഷ്ണം ബീറ്റ്റൂട്ട് മാത്രം മതി, ഫലം ഉറപ്പാണ്. ചർമ്മസംരക്ഷണത്തിന് ബീറ്റ്റൂട്ട് ഉപയോ​ഗിച്ച് ചെയ്യാവുന്ന 5 കാര്യങ്ങൾ നോക്കിയാലോ…

ഫേസ് മാസ്ക്

ബീറ്റ്റൂട്ട് ഉപയോ​ഗിച്ച് അടിപൊളി ഫേസ് മാസ്ക് തയ്യാറാക്കാം. രണ്ട് ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസിൽ ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകാൻ സഹായിക്കും.

ബീറ്റ്റൂട്ട് സ്ക്രബ്

മൃതകോശങ്ങളെ നീക്കം ചെയ്യാൻ ബീറ്റ്റൂട്ട് സ്ക്രെബ് സഹായിക്കും. ഇതിനായി ബീറ്റ്റൂട്ട് നീരും കടലമാവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടി പതിയെ സ്ക്രബ് ചെയ്യാം. ചർമ്മം ശു​​ദ്ധീകരിക്കാൻ ഇത് ബെസ്റ്റാണ്.

ALSO READ: കഞ്ഞിവെള്ളം vs ഉള്ളി നീര്, മുടിക്കൊഴിച്ചിൽ മാറ്റാൻ ബെസ്റ്റ് ഏത്?

ലിപ് ബാം

ബീറ്റ്റൂട്ട് നീര് എല്ലാ ദിവസവും ചുണ്ടുകളിൽ പുരട്ടുന്നത് ശീലമാക്കാം. രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇത് ചുണ്ടുകളിലെ കറുപ്പ് നിറം മാറ്റി ചുവപ്പ് നിറം നൽകാൻ സഹായിക്കുന്നതാണ്.

ടാൻ നീക്കം ചെയ്യാൻ

സൂര്യപ്രകാശമേറ്റ് ചർമ്മത്തിനുണ്ടാകുന്ന ടാൻ മാറ്റാനും ബീറ്റ്റൂട്ട് നല്ലതാണ്. ഇതിനായി ബീറ്റ്റൂട്ട് നീരിൽ അല്പം നാരങ്ങ നീര് ചേർത്ത് പുരട്ടാം. ഇവ ഒരു സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്നതാണ്.

ഫ്രഷ് ലുക്കിന്

നല്ലൊരു ഫ്രഷ് ലുക്കിനും ബീറ്റ്റൂട്ടിനെ ആശ്രയിക്കാവുന്നതാണ്. ബീറ്റ്റൂട്ട് ജ്യൂസും റോസ് വാട്ടറും ചേർത്ത് സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കുക. ആവശ്യമനുസരിച്ച് ഉപയോ​ഗിക്കാവുന്നതാണ്.

Follow Us
തിരഞ്ഞെടുപ്പു ദിവസം ചൂടിൽ ഉരുകുമോ? അതോ മഴയോ?
വെറും 38 വോട്ട്, കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവർ
വോട്ടര്‍ ഐഡി ഇല്ലേ? വോട്ട് ചെയ്യാന്‍ ഇവ കൊണ്ടുപോകാം
നാരങ്ങയുടെ തൊലി കളയല്ലേ... നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
അത് പ്രഭുദേവ തന്നെയോ? തനി സാധാരണക്കാരൻ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം
മാന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ