AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vande Bharat: വന്ദേഭാരതിലെ ഭക്ഷണത്തിൽ പ്രാണിയോ? പിഴ ചുമത്തിയത് ലക്ഷങ്ങൾ

IRCTC Issues Termination Notice to Vande Bharat Caterer: പരാതി സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ കാറ്ററിങ് വിഭാഗമായ ഐആർസിടിസി ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തി. ഭക്ഷണ വിതരണക്കാരായ കരാർ കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയെന്നും കരാർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട് എന്നും പ്രതികരണത്തിൽ വ്യക്തമാക്കുന്നു. യാത്രക്കാരനുണ്ടായ അസൗകര്യത്തിൽ ഐആർസിടിസി ക്ഷമ ചോദിച്ചിട്ടുമുണ്ട്.

Vande Bharat: വന്ദേഭാരതിലെ ഭക്ഷണത്തിൽ പ്രാണിയോ? പിഴ ചുമത്തിയത് ലക്ഷങ്ങൾ
Vandebharat Food IssueImage Credit source: X
Aswathy Balachandran
Aswathy Balachandran | Updated On: 07 Apr 2026 | 04:00 PM

മുംബൈ: രാജ്യത്തെ പ്രീമിയം ട്രെയിൻ സർവീസായ വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തി. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന യാത്രക്കാരനാണ് തനിക്ക് ലഭിച്ച ദാൽ ചാവലിൽ ചത്ത പ്രാണിയെ കണ്ടെത്തിയത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും യാത്രക്കാരൻ എക്‌സിൽ പങ്കുവെച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

തന്റെ കോച്ചിൽ തന്നെ സമാനമായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി യുവാവ് വ്യക്തമാക്കി. ഭക്ഷണത്തിൽ പ്രാണി ഉള്ള വിവരം അറിഞ്ഞതോടെ സഹയാത്രക്കാരെല്ലാം ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നും ബാക്കിയുണ്ടായിരുന്നവ കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണം FSSAI മാനദണ്ഡങ്ങൾ പാലിച്ചല്ല തയ്യാറാക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം സംഭവങ്ങളിൽ വിതരണക്കാരുടെ ലൈസൻസ് റദ്ദാക്കണം. ഇത് കേവലം കൈക്കൂലി നൽകി ഒത്തുതീർപ്പാക്കരുത്, എന്നും അദ്ദേഹം കുറിച്ചു.

നടപടിയുമായി ഐആർസിടിസി

പരാതി സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ കാറ്ററിങ് വിഭാഗമായ ഐആർസിടിസി ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തി. ഭക്ഷണ വിതരണക്കാരായ കരാർ കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയെന്നും കരാർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട് എന്നും പ്രതികരണത്തിൽ വ്യക്തമാക്കുന്നു. യാത്രക്കാരനുണ്ടായ അസൗകര്യത്തിൽ ഐആർസിടിസി ക്ഷമ ചോദിച്ചിട്ടുമുണ്ട്. ശുചിത്വത്തിനും സുരക്ഷയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ചർച്ച

സംഭവത്തിന് പിന്നാലെ നിരവധി പേരാണ് റെയിൽവേ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. വന്ദേ ഭാരത് പോലെ വലിയ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ട്രെയിനുകളിൽ ഇത്തരം അശ്രദ്ധകൾ അംഗീകരിക്കാനാവില്ലെന്ന് യാത്രക്കാർ പ്രതികരിച്ചു. ട്രെയിനിലെ ഭക്ഷണം ഒഴിവാക്കി സ്വന്തമായി ഭക്ഷണം കരുതാറാണ് പതിവെന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നേരത്തെയും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും മറ്റുള്ളവർ ചൂണ്ടിക്കാട്ടി.

Follow Us