AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis: അമീബിക് മസ്തിഷ്കജ്വരം ഭ​ക്ഷണത്തിലൂടെയും മൃ​ഗങ്ങളിലൂടെയും പകരുമോ?

Can amoebic Meningoencephalitis spread through food and animals: അമീബിക് മസ്തിഷ്കജ്വര കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Amoebic Meningoencephalitis: അമീബിക് മസ്തിഷ്കജ്വരം ഭ​ക്ഷണത്തിലൂടെയും മൃ​ഗങ്ങളിലൂടെയും പകരുമോ?
Amoebic Meningoencephalitis1 2Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 27 Sep 2025 17:28 PM

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾ കൂടി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണപ്പെട്ടിരിക്കുന്നു. മൂന്നു കുട്ടികളും 30 വയസ്സുകാരിയും അടക്കം 10 പേരാണ് കോഴിക്കോട് മാത്രം രോഗബാധിതരായി ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് രോഗം പടരുന്ന സാഹചര്യത്തിൽ ഇത് ഏത് രീതിയിലാണ് മനുഷ്യരിലേക്ക് എത്തുക എന്ന ചോദ്യങ്ങൾ പ്രസക്തമാകുന്നു.

 

ഇത് മൃഗങ്ങളിലൂടെ പടരുമോ

 

ശുദ്ധജലത്തിൽ കാണുന്ന നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്. അമീബ കലർന്ന വെള്ളം മൂക്കിലൂടെ തലച്ചോറിൽ എത്തുമ്പോഴാണ് അണുബാധ ഉണ്ടാവുക. നിലവിൽ ഇതുവരെ ഈ രോഗം വ്യക്തികളിൽ നിന്ന് മറ്റൊരാളിലേക്ക് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ പടർന്നതായി റിപ്പോർട്ടുകൾ ഇല്ല. അതിനാൽ തന്നെ മൃഗങ്ങളെ ഭയക്കേണ്ടതില്ല എന്നർത്ഥം.

Also read – അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയിലായിരുന്നയാൾ മരിച്ചു

ഭക്ഷണത്തിലൂടെ പകരുമോ

 

പാകം ചെയ്ത ഭക്ഷണത്തിലൂടെയോ വെള്ളം കുടിക്കുന്നതിലൂടെയോ അമീബിക് മസ്തിഷ്ക ജ്വരം പടരില്ല വിദഗ്ധർ വ്യക്തമാക്കുന്നത്. കാരണം വായിലൂടെ വയറ്റിൽ എത്തുന്ന ഭക്ഷണത്തിലെ അമീബയെ ഇല്ലാതാക്കാനുള്ള ശക്തി ദഹന രസത്തിന് ഉണ്ട്. ഭക്ഷണത്തെ ദഹിപ്പിക്കുന്ന വയറ്റിലെ ഘടകങ്ങൾ അമീബയെ ഇല്ലാതാക്കും.

 

ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

 

അമീബിക് മസ്തിഷ്കജ്വര കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ ആശുപത്രിയിലെത്തണമെന്ന് അധികൃതർ അറിയിച്ചു. ഈ രോഗം മൂക്കിലൂടെ മാത്രമല്ല പകരുന്നതെന്നും, അകാന്തമീബ പോലുള്ള മറ്റ് ഇനം അമീബകളും രോഗത്തിന് കാരണമാകുമെന്നും ചില ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.