AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ഹൃദയാരോഗ്യം മുതൽ ദഹനം വരെ; വെളുത്തുള്ളി എപ്പോൾ എങ്ങനെ കഴിക്കണം

Garlic Benefits And Time To Eat: നിങ്ങൾ എപ്പോഴാണോ വെളുത്തുള്ളി കഴിക്കുന്നത് അതിനെ ആശ്രയിച്ചിരിക്കും ​ഗുണങ്ങളുടെ ആ​ഗിരണവും. സാധാരണ സമയങ്ങളിൽ കഴിക്കുന്നതിൽ കൂടുതൽ ​ഗുണങ്ങൾ യഥാർത്ഥ സമയത്ത് കഴിക്കുമ്പോൾ കിട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Health Tips: ഹൃദയാരോഗ്യം മുതൽ ദഹനം വരെ; വെളുത്തുള്ളി എപ്പോൾ എങ്ങനെ കഴിക്കണം
Garlic BenefitsImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 04 Dec 2025 12:16 PM

കറികളിലെ രുചി കൂട്ടാൻ വെളുത്തുള്ളി കേമനാണ്. അതുമാത്രമല്ല ആരോ​ഗ്യ ​ഗുണത്തിലും മാറ്റിവയ്ക്കാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. അലിസിൻ പോലുള്ള വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സംയുക്തം രോഗപ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യത്തെ വരെ മെച്ചപ്പെടുത്തുന്നതാണ്. എന്നാൽ നിങ്ങൾ എപ്പോഴാണോ വെളുത്തുള്ളി കഴിക്കുന്നത് അതിനെ ആശ്രയിച്ചിരിക്കും ​ഗുണങ്ങളുടെ ആ​ഗിരണവും. സാധാരണ സമയങ്ങളിൽ കഴിക്കുന്നതിൽ കൂടുതൽ ​ഗുണങ്ങൾ യഥാർത്ഥ സമയത്ത് കഴിക്കുമ്പോൾ കിട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്.

രാവിലെ വെറുംവയറിലോ പകൽ സമയങ്ങളിൽ ഭക്ഷണത്തോടൊപ്പമോ വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധശേഷി, ഹൃദയ സംബന്ധമായ പ്രവർത്തനങ്ങൾ, കോശജ്വലന പ്രക്രിയകൾ, കുടലിന്റെ ആരോഗ്യം എന്നിവയിൽ പരമാവധി ഫലങ്ങൾ ലഭിക്കാൻ സഹായിക്കും. വെളുത്തുള്ളി കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്തുന്നതിലൂടെ നിങ്ങൾക്ക് അതിൻ്റെ ​ഗുണങ്ങൾ പരമാവധി ആ​ഗിരണം ചെയ്യാനും ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സംയുക്തങ്ങൾ ചതച്ചോ അരിഞ്ഞോ കഴിക്കുമ്പോൾ കൂടുതൽ പുറത്തേക്ക് വരുന്നു. മാക്രോഫേജുകൾ, ലിംഫോസൈറ്റുകൾ, ഡെൻഡ്രിറ്റിക് കോശങ്ങൾ, ഇസിനോഫിൽസ് തുടങ്ങിയ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കാൻ അല്ലിസിൻ വളരെ നല്ലതാണ്. ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വെറുംവയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും അണുബാധകൾക്കെതിരെ ശരീരത്തെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ALSO READ: പ്രഭാതഭക്ഷണത്തിന് മുമ്പോ ശേഷമോ പല്ല് തേക്കേണ്ട്? ആരോ​ഗ്യത്തിന് ഏറ്റവും നല്ലത്

ഹൃദയാരോഗ്യം

രക്തസമ്മർദ്ദ നിയന്ത്രിക്കുക, കൊളസ്ട്രോൾ നിയന്ത്രണം, ആന്റിഓക്‌സിഡന്റ്, ധമനികളുടെ പ്ലാക്ക് രൂപീകരണം കുറയ്ക്കൽ എന്നിവയുൾപ്പെടെ ഹൃദയ സംബന്ധമായ പല പ്രശ്നങ്ങളുമായും വെളുത്തുള്ളി ബന്ധപ്പെട്ടിരിക്കുന്നു. അലിസിൻ, അജോയിൻ തുടങ്ങിയ സംയുക്തങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും, വിട്ടുമാറാത്ത ഹൃദയ സംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് അതിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു.

വീക്കം

ശരീരത്തിലെ പലഭാ​ഗങ്ങളിലുണ്ടാകുന്ന നീർവീക്കം, സന്ധിവാതം മുതൽ ചിലതരം അർബുദത്തിന് വരം കാരണമാകുന്നു. വെളുത്തുള്ളിയിൽ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കുന്നതിലൂടെ പല രോ​ഗാവസ്ഥകളെയും തടഞ്ഞുനിർത്തുന്നു. രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഏറ്റവും ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു. എന്നിരുന്നാലും, അത്താഴത്തിലോ വൈകുന്നേരത്തെ ഭക്ഷണത്തിലോ വെളുത്തുള്ളി ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്.

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും

ദഹനാരോഗ്യവും സന്തുലിതമായ കുടൽ മൈക്രോബയോമും നിലനിർത്തുന്നതിൽ വെളുത്തുള്ളി നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇതിന്റെ പ്രീബയോട്ടിക് ഗുണങ്ങൾ ശരീരത്തിന് നല്ലതായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു, ഇത് പോഷകങ്ങളുടെ മികച്ച ആഗിരണത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും അത്യാവശ്യമാണ്. പച്ചയായി കഴിച്ചാലും, വേവിച്ച് കഴിച്ചാലും, കറികളിൽ ഉൾപ്പെടുത്തി കഴിച്ചാലും വെളുത്തുള്ളി ദഹനം മെച്ചപ്പെടുത്തുകയും ദീർഘകാല കുടലിന്റെ ആരോഗ്യത്തിന് ​ഗുണകരമാവുകയും ചെയ്യും.

(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതം)