Daily Health: കാബേജ് ഇല കാൽമുട്ടിൽ കെട്ടിവെച്ചാൽ വേദന മാറുമോ?; വിദ​ഗ്ധർ പറയുന്നു

Cabbage Leaves For Arthritis Pain: കാബേജ് ഇലകൾ മുട്ടിൽ വെച്ചു കെട്ടുന്നത് ആർത്രൈറ്റിസ് (Arthritis) വേദനയും മുട്ടിലെ നീർവീക്കവും കുറയ്ക്കുമെന്നാണ് പ്രചരിക്കുന്ന വീഡിയോകൾ അവകാശപ്പെടുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്? ബംഗളൂരുവിലെ പ്രമുഖ റുമറ്റോളജിസ്റ്റുകൾ ഇതിനെക്കുറിച്ച് പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം.

Daily Health: കാബേജ് ഇല കാൽമുട്ടിൽ കെട്ടിവെച്ചാൽ വേദന മാറുമോ?; വിദ​ഗ്ധർ പറയുന്നു

Daily Health

Published: 

12 Feb 2026 | 12:30 PM

മുട്ടുവേദനയും സന്ധിവേദനയും ഇന്ന് മിക്കവാറും എല്ലാവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ഇതിനായി നാം പലപ്പോഴും ഇന്റർനെറ്റിലെ വൈറൽ പൊടികൈകളെ ആശ്രയിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കാബേജിൻ്റെ ഇലകൊണ്ടുള്ള പ്രയോഗം. കാബേജ് ഇലകൾ മുട്ടിൽ വെച്ചു കെട്ടുന്നത് ആർത്രൈറ്റിസ് (Arthritis) വേദനയും മുട്ടിലെ നീർവീക്കവും കുറയ്ക്കുമെന്നാണ് പ്രചരിക്കുന്ന വീഡിയോകൾ അവകാശപ്പെടുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്? ബംഗളൂരുവിലെ പ്രമുഖ റുമറ്റോളജിസ്റ്റുകൾ ഇതിനെക്കുറിച്ച് പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം.

ശാസ്ത്രമെന്ത്?

കാബേജ് ഇലകൾക്ക് ചില തരം വേദനകൾ കുറയ്ക്കാനുള്ള കഴിവുണ്ടെന്നത് വെറും ഒരു കെട്ടുകഥയല്ല. അതിന് പിന്നിൽ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. കാബേജിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ, ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവയ്ക്ക് ശരീരത്തിലെ നീർവീക്കവും വേദനയും കുറയ്ക്കാനുള്ള കഴിവുണ്ട്. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച കാബേജ് ഇലകൾ മുട്ടിൽ വെച്ചു കെട്ടുന്നത് ഒരു ‘കോൾഡ് കംപ്രസ്’ (Cold Compress) പോലെയാണ് പ്രവർത്തിക്കുന്നത്. ഇത് വേദനയുള്ള ഭാഗത്തെ രക്തയോട്ടം നിയന്ത്രിക്കുകയും താൽക്കാലിക ആശ്വാസം നൽകുകയും ചെയ്യുന്നു.

ALSO READ: ചെവിയിൽ എപ്പോഴും ‘മൂളിച്ച’ കേൾക്കുന്നുണ്ടോ? നിസ്സാരമായി കാണരുത്, കാരണങ്ങൾ

എന്നാൽ ഈ വിദ്യ ഒരിക്കലും ആർത്രൈറ്റിസിന് ഒരു ശാശ്വത പരിഹാരമായി കണക്കാക്കാനാവില്ല. വേദനയ്ക്ക് താൽക്കാലിക ആശ്വാസം നൽകാൻ മാത്രമേ ഈ പ്രയോ​ഗം കൊണ്ട് സാധിക്കുകയുള്ളൂ. കടുത്ത തേയ്മാനമോ ലിഗമെൻ്റ് ഇഞ്ചുറിയോ ഉള്ളവർക്ക് ഈ വിദ്യ കാര്യമായ ഫലം നൽകില്ല എന്നതാണ സത്യം. അത്തരക്കാർ കൃത്യമായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഒരിക്കലും മെഡിക്കൽ ചികിത്സയ്ക്ക് പകരമായി ഇതിനെ കാണരുത്. മറ്റ് മരുന്നുകൾക്കൊപ്പം ഒരു സപ്പോർട്ടീവ് തെറാപ്പിയായി മാത്രമാണ് ഇവ ​ഗുണം ചെയ്യുകയുള്ളൂ.

എങ്ങനെ ഉപയോഗിക്കാം?

ഈ രീതി പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന രീതിയിൽ ശ്രമിക്കാവുന്നതാണ്

കാബേജിന്റെ പുറം ഇലകൾ മാറ്റി അകത്തെ ഫ്രഷ് ആയ ഇലകൾ എടുക്കുക.

ഇത് കഴുകി വൃത്തിയാക്കി അല്പം ചതയ്ക്കുക (നീര് പുറത്തുവരാൻ).

ഇലകൾ മുട്ടിൽ വെച്ച് ഒരു ബാൻഡേജ് ഉപയോഗിച്ച് പൊതിഞ്ഞു വെക്കുക.

ഒരു മണിക്കൂർ കഴിഞ്ഞ് ഇത് അഴിച്ച് മാറ്റാം.

Follow Us
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
ഈ ഫുഡ് കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് വില്ലന്‍?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്