AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Watermelon: പ്രമേഹ രോഗികൾക്ക് തണ്ണിമത്തൻ കഴിക്കാമോ? ഇതറിയാതെ പോകരുത്!

Can Diabetic Patients Eat Watermelon: പ്രമേഹ രോഗികൾക്ക് തണ്ണിമത്തൻ കഴിക്കാമോ എന്നൊരു ആശങ്ക നിലനിൽക്കുന്നുണ്ട്. തണ്ണിമത്തനിലെ മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമോ എന്ന പേടിയാണ് ഇതിന് കാരണം. പ്രമേഹമുള്ളവർക്ക് തണ്ണിമത്തൻ കഴിക്കാമോ? മെഡിക്കൽ വിദഗ്ദ്ധരുടെ അഭിപ്രായം എന്താണെന്ന് നോക്കിയാലോ....

Watermelon: പ്രമേഹ രോഗികൾക്ക് തണ്ണിമത്തൻ കഴിക്കാമോ? ഇതറിയാതെ പോകരുത്!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 22 Jun 2026 | 06:06 PM

തണ്ണിമത്തൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. പ്രത്യേകിച്ച് വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് നൽകാൻ തണ്ണിമത്തനേക്കാൾ നല്ലൊരു ഓപ്ഷൻ മറ്റൊന്നില്ല. എന്നാൽ പ്രമേഹ രോഗികൾക്ക് തണ്ണിമത്തൻ കഴിക്കാമോ എന്നൊരു ആശങ്ക നിലനിൽക്കുന്നുണ്ട്. തണ്ണിമത്തനിലെ മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമോ എന്ന പേടിയാണ് ഇതിന് കാരണം. പ്രമേഹമുള്ളവർക്ക് തണ്ണിമത്തൻ കഴിക്കാമോ? മെഡിക്കൽ വിദഗ്ദ്ധരുടെ അഭിപ്രായം എന്താണെന്ന് നോക്കിയാലോ….

തണ്ണിമത്തനും രക്തത്തിലെ പഞ്ചസാരയും

തണ്ണിമത്തന് ഉയർന്ന ഗ്ലൈസെമിക് സൂചിക ആണ് ഉള്ളത്. ആഹാരം എത്ര വേഗത്തിലാണ് പഞ്ചസാരയുടെ അളവ് കൂട്ടുന്നത് എന്നതാണ് ഗ്ലൈസെമിക് സൂചിക എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തണ്ണിമത്തന്റെ ഗ്ലൈസെമിക് ഇൻഡക്സ് 72 ആണ്. ഇത് ഉയർന്ന നിരക്കാണ്.

എന്നാൽ, തണ്ണിമത്തന്റെ കാര്യത്തിൽ, ഗ്ലൈസെമിക് ലോഡ് കൂടി കണക്കിലെടുക്കേണ്ടതാണ്. ഭക്ഷണത്തിൽ എത്രത്തോളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട് എന്നതാണ് ഗ്ലൈസെമിക് ലോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. തണ്ണിമത്തനിൽ 90 ശതമാനത്തിലധികം വെള്ളമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഗ്ലൈസെമിക് ലോഡ് വെറും 5 മാത്രമാണ്. ഇത് വളരെ കുറഞ്ഞ അളവാണ്. അതുകൊണ്ട് തന്നെ, ചെറിയ അളവിൽ കഴിച്ചാൽ തണ്ണിമത്തൻ കഴിക്കുന്നത്  രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂട്ടില്ല.

ALSO READ: മധുരക്കിഴങ്ങ് ദിവസവും കഴിച്ചാൽ പ്രമേഹം കൂടുമോ കുറയുമോ? ഇതെല്ലാം അറിഞ്ഞിരിക്കണം

പ്രമേഹമുള്ളവർക്ക് തണ്ണിമത്തൻ സുരക്ഷിതമാണോ?

പ്രമേഹരോഗികൾക്കും അവരുടെ ഡയറ്റിൽ തണ്ണിമത്തൻ ഉൾപ്പെടുത്താവുന്നതാണ്. ഇതിൽ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, ലൈകോപീൻ പോലുള്ള ആന്റിഓക്സിഡന്റുകൾ, ശരീരത്തിന് ജലാംശം കൂട്ടാൻ സഹായിക്കുന്ന ഉയർന്ന ജലാംശം എന്നിവയെല്ലാം തണ്ണിമത്തനിലുണ്ട്.  കൂടാതെ ഇവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.

പ്രമേഹരോഗികൾക്ക് തണ്ണിമത്തൻ കഴിക്കാമെങ്കിലും അതിന്റെ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്.  ചെറിയ കഷ്ണങ്ങളാക്കിയ ഒരു കപ്പ് തണ്ണിമത്തൻ (ഏകദേശം 150-160 ഗ്രാം) ആണ് സാധാരണയായി സുരക്ഷിതമായ അളവായി കണക്കാക്കപ്പെടുന്നത്. ഒറ്റത്തവണ വലിയ അളവിൽ തണ്ണിമത്തൻ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടിയേക്കാം.  അതുകൊണ്ട്, തണ്ണിമത്തൻ കഴിക്കുമ്പോൾ അതിനൊപ്പം പ്രോട്ടീനോ ആരോഗ്യകരമായ കൊഴുപ്പോ അടങ്ങിയ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. ഇത് രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗത കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ശ്രദ്ധിക്കുക….

  1. തണ്ണിമത്തൻ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക.
  2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഇത് പ്രോട്ടീനോ നാരുകളോ  അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം മാത്രം തണ്ണിമത്തൻ കഴിക്കുക.
  3. കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റം കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.
  4. കഴിക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തുക, അമിതമായി കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
  5. ജ്യൂസ് അടിച്ച് കുടിക്കുന്നതിന് പകരം പഴമായിത്തന്നെ കഴിക്കാൻ തിരഞ്ഞെടുക്കുക.
  6. ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കൂട്ടിയേക്കാം.

( നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല )

English Summary:

Doctors say those who have diabetes can include watermelon in their diet. It contains extremely important nutrients. If you have diabetes avoid eating it on an empty stomach and choose whole fruit over juice, as juice can spike sugar faster.

Follow Us