Colon Cancer: പ്ലേറ്റിലുള്ളത് കാൻസറിന് കാരണമാകുമോ? വൻകുടൽ കാൻസർ വിളിച്ചുവരുത്തുന്ന ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

Colon Cancer Prevention Tips: ഭാവിയിൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് നാം കഴിക്കുന്ന പല ഭക്ഷണങ്ങളും മാറ്റിവയ്ക്കണമെന്നാണ് അവർ പറയുന്നത്. ഇന്ന് യുവാക്കളിൽപ്പോലും വൻകുടൽ കാൻസർ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ കുടലിനെ പൂർണമായും നശിപ്പിക്കുമെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.

Colon Cancer: പ്ലേറ്റിലുള്ളത് കാൻസറിന് കാരണമാകുമോ? വൻകുടൽ കാൻസർ വിളിച്ചുവരുത്തുന്ന ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

Colon Cancer

Published: 

08 Mar 2026 | 05:34 PM

ഇന്ന് പ്രായഭേദമന്യേ ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് വൻകുടൽ കാൻസർ. ദൈനംദിന ശീലങ്ങൾ – പ്രത്യേകിച്ച് ഭക്ഷണക്രമവും ജീവിതശൈലിയും തന്നെയാണ് ഈ അസുഖത്തിലേക്ക് പലരെയും തള്ളിവിടുന്നത്. ആരോ​ഗ്യകരമെന്ന് കരുതി നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും കുടലിന്റെ ആരോഗ്യം മോശമാക്കുന്നത്. ഇവ വൻകുടൽ പാളിക്ക് കേടുപാടുകൾ വരുത്തുകയും കാലക്രമേണ കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബ്രെസ്റ്റ് ആൻഡ് ഗൈനക്കോളജിസ്റ്റ് ഓങ്കോ-സർജനായ ഡോ. വർത്തിക വിശ്വാനി ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് പരിശോധിക്കാം. ഭാവിയിൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് നാം കഴിക്കുന്ന പല ഭക്ഷണങ്ങളും മാറ്റിവയ്ക്കണമെന്നാണ് അവർ പറയുന്നത്. ഇന്ന് യുവാക്കളിൽപ്പോലും വൻകുടൽ കാൻസർ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ കുടലിനെ പൂർണമായും നശിപ്പിക്കുമെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.

ALSO READ: ബഡ്‌സ് ഇട്ട് ചെവി തോണ്ടുന്ന ശീലമുണ്ടോ? കേൾവിശക്തി എന്നന്നേക്കുമായി നഷ്ടമായേക്കാം

റെഡ് മീറ്റ് (ചുവന്ന മാംസം)

പോത്തിറച്ചി (ബീഫ്), ആട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയ ചുവന്ന മാംസങ്ങൾ അമിതമായി കഴിക്കുന്നത് കുടലിൻ്റെ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. ഇതിലെ ഹീം എന്ന ഘടകമാണ് കുടലിൻ്റെ കോശങ്ങളെ നശിപ്പിക്കാൻ കാരണമാകുന്നത്. അതുപോലെ തന്നെ സോസേജുകൾ, ഹോട്ട് ഡോഗുകൾ, ബേക്കൺ, ഡെലി മീറ്റ് എന്നിവയിൽ നൈട്രൈറ്റുകൾ പോലുള്ള പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിലെത്തിയാൽ കാൻസറിന് കാരണമാകുന്ന സംയുക്തങ്ങളായി മാറുന്നു.

പ്രോസസ്സ്ഡ് മീറ്റ്

സോസേജ്, ബേക്കൺ, സലാമി, ടിന്നിലടച്ച മാംസങ്ങൾ എന്നിവയിൽ ചേർക്കുന്ന നൈട്രേറ്റുകൾ ദഹനപ്രക്രിയയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങളായി മാറുന്നു. ഇത് മനുഷ്യരിൽ വൻകുടൽ കാൻസറിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.

മദ്യം

മദ്യം ശരീരത്തിൽ എത്തുമ്പോൾ അസറ്റാൽഡിഹൈഡ് എന്ന വിഷാംശമായി മാറുന്നു. ഇത് കോശങ്ങളിലെ ഡിഎൻഎയെ തകരാറിലാക്കുകയും കുടലിൽ മുഴകൾ വളരാൻ കാരണമാകുകയും ചെയ്യുന്നു. കാലക്രമേണ ഇത് കാൻസറായി മാറുന്നു. മിതമായ മദ്യപാനം പോലും വൻകുടൽ കോശങ്ങളിലെ കോശങ്ങളുടെ വിഘടനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും വൻകുടൽ കാൻസറിന് കാരണമാവുകയും ചെയ്യും.

നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ അടങ്ങിയവ നിർബന്ധമായും ചേർത്തിരിക്കണം. കാരണം നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവ മലബന്ധത്തിന് കാരണമാവുകയും കുടലിൽ വിഷാംശങ്ങൾ കെട്ടിക്കിടക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഇത് പിന്നീട് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്