AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coriander leaves vs Curry leaves : കറിയിൽ കറിവേപ്പില ചേർക്കണോ അതോ മല്ലിയിലയോ? ഏതാണ് ​ഗുണത്തിൽ മുന്നിൽ

Curry Leaves vs. Coriander Health Benefits: കറിവേപ്പില എണ്ണയിൽ താളിച്ച് ഉപയോഗിക്കുന്നത് അതിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യാൻ സഹായിക്കും. എന്നാൽ മല്ലിയില ചൂടാക്കിയാൽ അതിലെ വിറ്റാമിൻ സി നഷ്ടപ്പെടും.

Coriander leaves vs Curry leaves : കറിയിൽ കറിവേപ്പില ചേർക്കണോ അതോ മല്ലിയിലയോ? ഏതാണ് ​ഗുണത്തിൽ മുന്നിൽ
Curry Leaves, Coriander LeavesImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 07 Mar 2026 | 09:44 PM

കൊച്ചി: മലയാളിക്ക് കറിവേപ്പിലയില്ലാത്ത കറികളെക്കുറിച്ചോ മല്ലിയില ചേരാത്ത ചിക്കൻ കറികളെക്കുറിച്ചോ ചിന്തിക്കാനാവില്ല. കേവലം മണത്തിനും അലങ്കാരത്തിനും അപ്പുറം ആരോഗ്യഗുണങ്ങളുടെ വലിയൊരു കലവറ തന്നെ ഈ രണ്ടു ഇലകളിലുമുണ്ട്. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ ഗുണകരം? സത്യത്തിൽ ഇവ രണ്ടും ഒന്നിനൊന്ന് മെച്ചമാണ്.

 

കറിവേപ്പില

 

ഇരുമ്പ്, കാൽസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. വിഷാംശങ്ങളിൽ നിന്നും ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്നും കരളിനെ സംരക്ഷിക്കുന്നതിനും കറിവേപ്പിലയ്ക്ക് കഴിയും. അകാല നര തടയാനും മുടി വളർച്ചയ്ക്കും കറിവേപ്പില ചേർത്ത എണ്ണ മികച്ചതാണ്.

 

മല്ലിയില

 

വിറ്റാമിൻ കെ, സി, ഫോളേറ്റ് എന്നിവ മല്ലിയിലയിൽ ധാരാളമുണ്ട്. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നത് വഴി ഗ്യാസ്, വയറു വീർക്കൽ എന്നിവ പരിഹരിക്കുന്നു. ശരീരത്തിലെ ഘനലോഹങ്ങളെ നീക്കം ചെയ്യാനുള്ള പ്രത്യേക കഴിവ് ഇതിനുണ്ട്.

കറിവേപ്പില എണ്ണയിൽ താളിച്ച് ഉപയോഗിക്കുന്നത് അതിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യാൻ സഹായിക്കും. എന്നാൽ മല്ലിയില ചൂടാക്കിയാൽ അതിലെ വിറ്റാമിൻ സി നഷ്ടപ്പെടും. അതിനാൽ മല്ലിയില പച്ചയ്ക്ക് ഉപയോഗിക്കുന്നതാണ് നല്ലത്. കറിവേപ്പിലയിലെ ഇരുമ്പ് സത്ത് ശരീരം നന്നായി ആഗിരണം ചെയ്യാൻ മല്ലിയിലയിലെ വിറ്റാമിൻ സി സഹായിക്കും എന്നതിനാൽ ഇവ രണ്ടും ചേർത്ത് ചമ്മന്തിയായോ മറ്റോ കഴിക്കുന്നത് ഇരട്ടി ഗുണം നൽകും.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

കറിവേപ്പില അമിതമായാൽ പ്രമേഹരോഗികൾക്ക് ദോഷം ചെയ്തേക്കാം, വയറുവേദനയ്ക്കും കാരണമാകാം. കൂടാതെ മല്ലിയില പച്ചയ്ക്ക് ഉപയോഗിക്കുന്നതിനാൽ ഉപ്പുവെള്ളത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. ചുരുക്കത്തിൽ, ദീർഘകാല ആരോഗ്യത്തിനും കരൾ സംരക്ഷണത്തിനും കറിവേപ്പില മികച്ചതാകുമ്പോൾ, പെട്ടെന്നുള്ള ഊർജ്ജത്തിനും ദഹനത്തിനും മല്ലിയിലയാണ് നല്ലത്. ഇവ രണ്ടും ഭക്ഷണക്രമത്തിൽ മിതമായി ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം.

Follow Us