Fitness Guide: ഹൈഡ്രേഷൻ മുഖ്യം, ഇല്ലെങ്കിൽ എത്ര പ്രോട്ടീൻ കഴിച്ചിട്ടും ഫലമില്ല; പുതിയ പഠനത്തിലെ കണ്ടെത്തലുകൾ അറിഞ്ഞുവച്ചോളു

Why Drinking Water During Workouts Is Crucial for Protein Absorption: ബീജിംഗിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനം നടത്തിയത്. ആരോഗ്യവാന്മാരായ 13 ചെറുപ്പക്കാരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇവരെയെല്ലാം ഒരാഴ്ച വീതം ഇടവേളകളിൽ മൂന്ന് ഘട്ടങ്ങളിലായി ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യിപ്പിച്ചു. ഈ മൂന്ന് സെഷനുകളിലും ഇവർ കുടിക്കുന്ന വെള്ളത്തിൻ്റെ അളവിൽ മാത്രമാണ് ഗവേഷകർ മാറ്റം വരുത്തിയത്

Fitness Guide: ഹൈഡ്രേഷൻ മുഖ്യം, ഇല്ലെങ്കിൽ എത്ര പ്രോട്ടീൻ കഴിച്ചിട്ടും ഫലമില്ല; പുതിയ പഠനത്തിലെ കണ്ടെത്തലുകൾ അറിഞ്ഞുവച്ചോളു

പ്രതീകാത്മക ചിത്രം

Published: 

22 Oct 2026 | 03:32 PM

വ്യായാമത്തിന് ശേഷം ശികളുടെ വളർച്ചയ്ക്കും റിക്കവറിക്കും മികച്ച പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളോ പ്രോട്ടീൻ ഷേക്കോ കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയ മികച്ച പ്രോട്ടീൻ തിരഞ്ഞെടുക്കാനും ഫിറ്റ്നസ് പ്രേമികൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ മികച്ച പ്രോട്ടീൻ കഴിച്ചത് കൊണ്ട് മാത്രം പൂർണ്ണ ഫലം ലഭിക്കില്ലെന്നാണ് പുതിയ പഠനം പറയുന്നത്, വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ് എന്നതാണ് പുതിയ കണ്ടെത്തൽ.

ബീജിംഗിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനം നടത്തിയത്. ആരോഗ്യവാന്മാരായ 13 ചെറുപ്പക്കാരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇവരെയെല്ലാം ഒരാഴ്ച വീതം ഇടവേളകളിൽ മൂന്ന് ഘട്ടങ്ങളിലായി ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യിപ്പിച്ചു. ഈ മൂന്ന് സെഷനുകളിലും ഇവർ കുടിക്കുന്ന വെള്ളത്തിൻ്റെ അളവിൽ മാത്രമാണ് ഗവേഷകർ മാറ്റം വരുത്തിയത്. ആദ്യത്തെ തവണ ഇവർക്ക് തീരെ വെള്ളം നൽകിയില്ല. രണ്ടാമത്തെ തവണ വ്യായാമത്തിലൂടെ നഷ്ടപ്പെട്ട ജലാംശത്തിൻ്റെ പകുതി നൽകി. മൂന്നാമത്തെ തവണ നഷ്ടപ്പെട്ട മുഴുവൻ ജലാംശവും നൽകി.

Also Read: Fitness Guide: വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായി ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പണികിട്ടാൻ സാധ്യതയുണ്ട്!

ഓരോ വ്യായാമത്തിന് ശേഷവും എല്ലാവർക്കും ഒരേ അളവിൽ പ്രോട്ടീൻ ഷേക്കും നൽകി. വ്യായാമത്തിന് മുമ്പും ശേഷവും, ഷേക്ക് കുടിച്ച് 60, 120 മിനിറ്റുകൾക്ക് ശേഷവും ഇവരുടെ രക്തം പരിശോധിച്ച് അമിനോ ആസിഡുകളുടെ അളവ് വിലയിരുത്തിയിരുന്നു. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാത്ത അവസ്ഥയിൽ പ്രോട്ടീൻ ആഗിരണം ചെയ്യപ്പെടുന്നത് വളരെ കുറവാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പ്രോട്ടീൻ ഷേക്ക് കുടിച്ച് ഒരു മണിക്കൂറിന് ശേഷം, വെള്ളം കുടിക്കാത്തവരിൽ മറ്റ് രണ്ട് വിഭാഗങ്ങളെ അപേക്ഷിച്ച് അമിനോ ആസിഡുകളുടെ അളവ് വളരെ കുറവാണെന്ന് വ്യക്തമായി.

ലൂസിൻ, ഐസോലൂസിൻ, ഗ്ലൂട്ടാമിൻ തുടങ്ങിയ അമിനോ ആസിഡുകളുടെ അളവിലാണ് പ്രധാനമായും കുറവ് അനുഭവപ്പെട്ടത്. എന്നാൽ 50 ശതമാനം വെള്ളം കുടിച്ചവരും 100 ശതമാനം വെള്ളം കുടിച്ചവരും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. വെള്ളം കുടിക്കാത്തവർക്ക് ദഹനപ്രശ്നങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായിരുന്നില്ലെന്നും, അത് കൊണ്ടല്ല പ്രോട്ടീൻ ആഗിരണം ചെയ്യപ്പെടാതിരുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വെറും 13 പേരിൽ മാത്രം നടത്തിയ ചെറിയൊരു പഠനമാണെങ്കിലും, വ്യായാമ സമയത്ത് വെള്ളം കുടിക്കുന്നത് പ്രോട്ടീൻ വേഗത്തിൽ വലിച്ചെടുക്കാൻ ശരീരത്തെ സഹായിക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

English Summary

A new study reveals that dehydration during exercise significantly reduces the body’s ability to absorb post-workout whey protein, highlighting the importance of staying hydrated for optimal muscle recovery.

Loading...
Unable to load recommendations.
Follow Us
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം